സണ്ണി വെയിൻ ചിത്രമായ അനുഗ്രഹീതൻ ആന്റണിയുടെ ട്രെയിലർ മമ്മൂട്ടി പുറത്തിറക്കി. 96 എന്ന സിനിമയിലൂടെ സുപരിചിതയായ ഗൗരി കിഷനാണ് നായിക. സിദ്ധിഖ്, ഇന്ദ്രൻസ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈൻ ടോം ചാക്കോ, മാല പാർവതി, മുത്തുമണി, മണികണ്ഠൻ ആചാരി, ജാഫർ ഇടുക്കി തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
നവാഗതനായ പ്രിൻസ് ജോയ്യാണ് ചിത്രത്തിന്റെ സംവിധായകൻ. ലക്ഷ്യ എന്റ്ർടെയ്ൻമെന്റിന്റെ ബാനറിൽ എം ഷിജിത്താണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റേതായി പുറത്ത് വന്ന ഗാനങ്ങളും ടീസറുമെല്ലാം വൻ ജനപ്രീതിയാണ് നേടിയത്.