ജയരാജ് മാത്യു സംവിധാനവും ബിജോയ് ജോസഫ് എഡിറ്റിംഗും നിർവഹിച്ച് എസ്എംസി ഫാമിലി ഗ്രൂപ്പ് അഭിനയിച്ച സെന്റ് .മൈക്കിൾസ് റോമൻ കാത്തലിക് ചർച്ചിന്റെ "എന്റെ ഉണ്ണീശോ' കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഒട്ടേറെപ്പേർ കണ്ടു കഴിഞ്ഞു. ക്രിസ്മസിൻന്റെ ഉൾക്കാഴ്ച നിറഞ്ഞ മനോഹരമായ സന്ദേശം പകരുന്ന ഷോർട് ഫിലിമാണ് എൻന്റെ ഉണ്ണീശോ.
ഇല്ലായ്മയുടേയും നിസഹായതയുടെയും വിഭിന്നഭാവങ്ങളിലൂടെ ഒരു ചിത്രത്തിന് ഈ അവസ്ഥകളോടു പ്രതികരിക്കാനാവുമെന്ന് തെളിയിക്കുകയാണ് പ്രതികരണ രീതിയുടെ സൂക്ഷ്മ സ്വരഭേദങ്ങൾ കൊണ്ട് ശ്രദ്ധേയമാകുന്ന എന്റെ ഉണ്ണീശോ. ദുരന്തങ്ങൾ പെരുകി നിറയുന്ന നമ്മുടെ കാലത്തെയും അതിന്റെ മുറിവുകളുടേയും പുഞ്ചിരി വഴുതുന്ന മുഖങ്ങൾക്കു പിന്നിലെ നാട്യങ്ങളുടേയും നേർക്കാഴ്ചയാണിത്.
പാവങ്ങള്‍ക്ക് താങ്ങും തണലുമാവുക അവിടെ ദൈവീക പ്രകാശമുണ്ടാകും അശരണരെ സഹായിക്കുക അര്‍ഥങ്ങള്‍ നിന്നെ തേടിയെത്തും എന്ന സന്ദേശത്തെ മനോഹരമായി ദൃശ്യവൽക്കരിച്ചിരിക്കുകയാണ് ദുബായിലും ഷാർജയിലും കേരളത്തിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ഹൃസ്വ ചിത്രം.