+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ന്യൂ ​ബി​ഗി​നിംഗ്സ് '- പുതുവർഷ സന്ദേശ ഗാനവുമായി ഗോപിസുന്ദർ

പുതുവർഷത്തെ വരവേല്ക്കാൻ ആശംസാഗീതവുമായി സംഗീതസംവിധായകൻ ഗോപിസുന്ദർ. "ന്യൂ ​ബി​ഗി​നി‌ംഗ്സ്' എ​ന്ന പേ​രി​ൽ ഉ​ള്ള ഈ ​ആ​ൽ​ബം ഇ​രു​ൾ നി​റ​ഞ്ഞ ഇ​ന്ന​ലെ​ക​ൾ മ​റ​ന്നു കൊ​ണ്ട് പ്ര​ത്യാ​ശ​യു​ടെ പു​തു​വ​ർ​ഷ സൂ​ര്

പുതുവർഷത്തെ വരവേല്ക്കാൻ ആശംസാഗീതവുമായി സംഗീതസംവിധായകൻ ഗോപിസുന്ദർ. "ന്യൂ ​ബി​ഗി​നി‌ംഗ്സ്' എ​ന്ന പേ​രി​ൽ ഉ​ള്ള ഈ ​ആ​ൽ​ബം ഇ​രു​ൾ നി​റ​ഞ്ഞ ഇ​ന്ന​ലെ​ക​ൾ മ​റ​ന്നു കൊ​ണ്ട് പ്ര​ത്യാ​ശ​യു​ടെ പു​തു​വ​ർ​ഷ സൂ​ര്യകി​ര​ണ​ങ്ങ​ൾ ന​മ്മു​ടെ മ​നസുക​ളി​ൽ  വെ​ളി​ച്ചം നി​റ​ക്ക​ട്ടെ എ​ന്ന പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് ഗോ​പി സു​ന്ദ​ർ സ​മ​ർ​പ്പി​ക്കു​ന്ന​ത്.

പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​ൻ നി​ര​ഞ്ജ് സു​രേ​ഷ് (പൂ​മു​ത്തോ​ളെ ഫെ​യിം) വ​രി​ക​ൾ എ​ഴു​തി​യ ഈ ​ഇം​ഗ്ലീഷ് ഗാ​നം പാ​ടി​യി​രി​ക്കു​ന്ന​ത് ദേ​ശി രാ​ഗ്, ഉ​ണ്ണി​ശോ എ​ന്നി ആ​ൽ​ബ​ങ്ങ​ളി​ലൂ​ടെ പ്ര​ശസ്തയായ മെ​റി​ൽ ആ​ൻ മാ​ത്യൂ ആ​ണ്.

കൂടാതെ, 62 രാ​ജ്യ​ങ്ങ​ളി​ലെ ആ​ളു​ക​ൾ സ​മാ​ധാ​ന സ​ന്ദേ​ശ​വു​മാ​യി പു​തു​വ​ത്സ​ര ആ​ശം​സ​ക​ൾ കൈ​മാ​റു​ന്നു എ​ന്ന​തും ഈ ​ഗാ​ന​ത്തി​ന്‍റെ ​മ​റ്റൊ​രു സ​വി​ശേ​ഷ​ത​യാ​ണ്. പാശ്ചാത്യശൈ​ലി​യി​ലാണ് ഗോ​പിസു​ന്ദ​ർ ഈ ​ഗാ​നം ചി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഈ ​ഗാ​ന​ത്തിന്‍റെ ക്രി​യേ​റ്റീ​വ് ഹെ​ഡ് യൂ​സ​ഫ് ലെ​ൻ​സ്മാ​ൻ ആണ്, ​നി​തി​ൻ പി ​മോ​ഹ​ൻ ഛായാഗ്രഹണവും ര​ഞ്ജി​ത്ത് ട​ച്ച് റി​വ​ർ ചിത്രസംയോജനവും നിർവഹിക്കുന്നു.