+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഒ​രു കു​റി ക​ണ്ട്..'- ദീ​പാ​വ​ലി സ​മ്മാ​ന​മാ​യി "വെ​ള്ള’ത്തി​ലെ പു​തി​യ പാ​ട്ട്

ജ​യ​സൂ​ര്യ പ്ര​ജേ​ഷ് സെ​ൻ കൂ​ട്ടു​കെ​ട്ടി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന "വെ​ള്ളം എ​ന്ന ചി​ത്ര​ത്തി​ലെ പു​തി​യ ഗാ​നം പു​റ​ത്തി​റ​ങ്ങി. ഒ​രു കു​റി ക​ണ്ട് എ​ന്ന് തു​ട​ങ്ങു​ന്ന ഗാ​നം ആലപിച്ചിരിക്കുന്നത് ക​ണ്ണൂ​

ജ​യ​സൂ​ര്യ- പ്ര​ജേ​ഷ് സെ​ൻ കൂ​ട്ടു​കെ​ട്ടി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന "വെ​ള്ളം എ​ന്ന ചി​ത്ര​ത്തി​ലെ പു​തി​യ ഗാ​നം പു​റ​ത്തി​റ​ങ്ങി. ഒ​രു കു​റി ക​ണ്ട് എ​ന്ന് തു​ട​ങ്ങു​ന്ന ഗാ​നം ആലപിച്ചിരിക്കുന്നത് ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​യാ​യ വി​ശ്വ​നാ​ഥ​ൻ ആ​ണ്. ബി.​കെ.​ ഹ​രി​നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് ബി​ജി​പാ​ൽ സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്നു. ഗാനം ഹിറ്റ് ചാർട്ടിൽ ഇടംനേടിക്കഴിഞ്ഞു.

ഷാ​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​തി​യ​താ​യി പു​റ​ത്തു വ​ന്ന ഗാ​നം ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ക​ണ്ണൂ​രി​ലെ മു​ഴു​ക്കു​ടി​യ​നാ​യ മു​ര​ളി എ​ന്ന​യാ​ളു​ടെ ക​ഥ​യാ​ണ് വെ​ള്ളം പ​റ​യു​ന്ന​ത്.

നേ​ര​ത്തെ പു​ല​രി​യി​ല​ച്ഛന്‍റെ എ​ന്ന് തു​ട​ങ്ങു​ന്ന ഗാ​നം പു​റ​ത്തു വ​ന്നി​രു​ന്നു. ക​ണ്ണൂ​രി​ലെ അ​ന്ധ​ത​യെ അ​തി​ജീ​വി​ച്ച അ​ന​ന്യ പാ​ടി​യ ഈ ​പാ​ട്ടും ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. നി​തീ​ഷ് ന​ടേ​രി​യു​ടേ​താ​യി​രു​ന്നു വ​രി​ക​ൾ.

ജ​യ​സൂ​ര്യ​യു​ടെ നാ​യി​ക​മാ​രാ​യി സം​യു​ക്ത​മേ​നോ​ൻ, സ്നേ​ഹ പാ​ലി​യേ​രി എ​ന്നി​വ​ർ എ​ത്തു​ന്നു. സി​ദ്ധി​ഖ്, ഇ​ന്ദ്ര​ൻ​സ്, ബൈ​ജു, ശ്രീ​ല​ക്ഷ്മി, പ്രി​യ​ങ്ക, ജോ​ണി ആ​ന്‍റണി, ഇ​ട​വേ​ള ബാ​ബു, വെ​ട്ടു​കി​ളി പ്ര​കാ​ശ്, നി​ർ​മ​ൽ പാ​ലാ​ഴി, സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, ശി​വ​ദാ​സ് മ​ട്ട​ന്നൂ​ർ, ജി​ൻ​സ് ഭാ​സ്ക​ർ, ബേ​ബി ശ്രീ​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പം മു​പ്പ​തോ​ളം പു​തു​മു​ഖ​താ​ര​ങ്ങ​ളും അ​ണിനി​ര​ക്കു​ന്നു.

പൂ​ർ​ണ​മാ​യും സി​ങ്ക് സൗ​ണ്ട് ആ​യാണ് "​വെ​ള്ളം’ ചിത്രീകരിച്ചത്. ഫ്ര​ണ്ട്‍​ലി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ജോ​സ്കു​ട്ടി മ​ഠ​ത്തി​ൽ, യ​ദു​കൃ​ഷ്ണ, ര​ഞ്ജി​ത്ത് മ​ണ​ബ്ര​ക്കാ​ട്ട് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. സെ​ൻ​ട്ര​ൽ പി​ക്ചേ​ഴ്സ് ആ​ണ് ചി​ത്രം വി​ത​ര​ണ​ത്തി​ന് എ​ത്തി​ക്കു​ന്ന​ത്.