അഞ്ച് വയസുകാരി ആല്‍ഫി സിജോ എന്ന കൊച്ച് വാനമ്പാടി പാടി അഭിനയിച്ച മനോഹരമായ ഒരു ഗാനം സമൂഹമാധ്യമങ്ങള്‍ കീഴടക്കുന്നു. സിനോ ആന്റണിയുടേതാണ് വരികളും സംഗീതവും.
ഇടുക്കിയുടെ വശ്യമനോഹരിതയില്‍ ചിത്രീകരിച്ച ആല്‍ബത്തിനായി കാമറ ചലിപ്പിച്ചത് അജേഷ് മോഹന്‍, സാവിയോ പാമ്പൂരി, നിര്‍മല്‍ എന്നിവരാണ്. റെനില്‍ മണ്ണൂരാണ് എഡിറ്റിംഗ് നിര്‍വഹിച്ചത്. ഓര്‍കസ്ട്രേഷന്‍ ദേവേഷ് ആര്. നാഥ്.
ആല്‍ബം കോര്ട്ടിനേറ്ററായി പ്രവര്‍ത്തിച്ചത് ജിഷാ സോജന് ആണ്. പ്രശസ്ത ചലചിത്രതാരം മിയയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ആല്‍ബം റിലീസ് ചെയ്തത്.