ക്രിസ്തീയ സംഗീത ചരിത്രത്തില്‍ ആദ്യമായി 60 ഫേസ്ബുക്ക് അക്കൗണ്ടിലൂടെ റിലീസ് ചെയ്ത "അള്ത്താരയാഗം' എന്ന സംഗീത ആല്‍ബം അഭിനന്ദനം സ്വന്തമാക്കുന്നു. സിനോ ആന്റണി വരികളൊരുക്കി സംഗീതം നല്കിയ ഗാനം ആലപിച്ചിരിക്കുന്നത് ജിഷ സോജന് ആണ്.
മനോഹരമായ ദൃശ്യ വിസ്മയം ഒപ്പിയെടുത്ത ആല്‍ബത്തിനു വേണ്ടി കാമറ ചലിപ്പിച്ചത് നിര്‍മല്‍ ആണ്. ഏഞ്ചല്‍ തങ്കച്ചന്, ലിബിയ സാബു, ലിധിയ സാബു എന്നിവരാണ് കോറസ് പാടിയിരിക്കുന്നത്. ദേവേഷ് ആര്. നാഥിന്റേതാണ് പശ്ചാത്തല സംഗീതം. ഫാ. നിബിന് കൊച്ചുവീട്ടില്‍ ആണ് ആല്‍ബത്തിന്റെ ക്രിയേറ്റീവ് ഹെഡ്. റെനില്‍ മണ്ണൂര്‍ ആണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്.