+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൈ​ക്കോ​ള​ജി​ക്ക​ൽ ത്രി​ല്ല​റു​മാ​യി കീ​ർ​ത്തി; പെൻഗ്വിന്‍റെ ടീസറെത്തി

കീ​ർ​ത്തി സു​രേ​ഷ് നാ​യി​ക​യാ​കു​ന്ന പെ​ൻ​ഗ്വി​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. സാ​മ​ന്ത അ​ക്കി​നേ​നി​യും തപ്‌​സി പ​ന്നു​വും തൃ ഷ​യും മ​ഞ്ജു വാ​ര്യ​രും ചേ​ര്‍​ന്നാ​ണ് ടീ​സ​ര്‍ പു​റ​ത
സൈ​ക്കോ​ള​ജി​ക്ക​ൽ ത്രി​ല്ല​റു​മാ​യി കീ​ർ​ത്തി; പെൻഗ്വിന്‍റെ ടീസറെത്തി

കീ​ർ​ത്തി സു​രേ​ഷ് നാ​യി​ക​യാ​കു​ന്ന പെ​ൻ​ഗ്വി​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. സാ​മ​ന്ത അ​ക്കി​നേ​നി​യും തപ്‌​സി പ​ന്നു​വും തൃ ഷ​യും മ​ഞ്ജു വാ​ര്യ​രും ചേ​ര്‍​ന്നാ​ണ് ടീ​സ​ര്‍ പു​റ​ത്തി​റ​ക്കി​യ​ത്.

സ്വ​ന്തം കു​ഞ്ഞി​ന്‍റെ ര​ക്ഷ​യ്ക്കാ​യി ഒ​ര​മ്മ ന​ട​ത്തു​ന്ന തീ​വ്ര​ശ്ര​മ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം. ദുഃസ്വ​പ്ന​ങ്ങ​ള്‍ സ​ത്യ​മാ​യി മാ​റി​യ അ​മ്മ​യെ​ന്നാ​ണ് ടീ​സ​ര്‍ പ​ങ്കു​വ​ച്ചു കൊ​ണ്ട് കീ​ര്‍​ത്തി പ​റ​യു​ന്ന​ത്. ചി​ത്ര​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് മ​ഞ്ജു വാ​ര്യ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

ചി​ത്രം ആ​മ​സോ​ണ്‍ പ്രൈം ​വി​ഡി​യോ​യി​ലൂ​ടെ ജൂ​ണ്‍ 19-ന് ​റി​ലീ​സ് ചെ​യ്യും. ഈ​ശ്വ​ര്‍ കാ​ര്‍​ത്തി​ക് ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സ​ന്തോ​ഷ് നാ​രാ​യ​ണ​നാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​തം നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.

കാ​ര്‍​ത്തി​ക് സു​ബ്ബ​രാ​ജ്, സ്‌​റ്റോ​ണ്‍ ബെ​ഞ്ച് ഫി​ലിം​സ്, പാ​ഷ​ന്‍ സ്റ്റു​ഡി​യോ​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പെ​ൻ​ഗ്വി​ൻ നി​ർ​മി​ക്കു​ന്ന​ത്. ത​മി​ഴ്, തെ​ലു​ങ്ക്, മ​ല​യാ​ളം ഭാ​ഷ​ക​ളി​ലാ​യാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്യു​ക.