+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹൃ​ദ​യം തൊ​ടു​ന്ന "ക്വാ​റ​ന്‍റൈൻ'

ലോ​ക് ഡൗ​ണ്‍ കാ​ല​ത്തു പ്രേ​ക്ഷ​ക​രു​ടെ മ​ന​സ് നി​റ​യ്ക്കു​ന്ന ഷോ​ര്‍​ട്ട് ഫി​ലിമാ​യി "ക്വാ​റ​ന്‍റെ​ന്‍' ശ്ര​ദ്ധ നേ​ടു​ന്നു. സി​നി​മാ​പ​ഠി​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫ​സ്റ്റ് ക്ലാ​പ്പി​ന്‍റെ നേ​തൃ​ത്വ
ഹൃ​ദ​യം തൊ​ടു​ന്ന

ലോ​ക് ഡൗ​ണ്‍ കാ​ല​ത്തു പ്രേ​ക്ഷ​ക​രു​ടെ മ​ന​സ് നി​റ​യ്ക്കു​ന്ന ഷോ​ര്‍​ട്ട് ഫി​ലിമാ​യി "ക്വാ​റ​ന്‍റൈൻ' ശ്ര​ദ്ധ നേ​ടു​ന്നു. സി​നി​മാ​പ​ഠി​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫ​സ്റ്റ് ക്ലാ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാണ് ചിത്രം അണിയിച്ചൊരുക്കിയത്. ഉ​ള്ളു​ല​യ്ക്കു​ന്ന പ്ര​മേ​യം, തീ​ക്ഷ​ണ​മാ​യ ഭാ​വ​മു​ഹൂ​ര്‍​ത്ത​ങ്ങ​ളോ​ടെ അ​വ​ത​രി​പ്പി​ച്ച ഷോ​ര്‍​ട്ട് ഫി​ലിം പ്രേ​ക്ഷ​ക​ര്‍ നെ​ഞ്ചേ​റ്റി​ക്ക​ഴി​ഞ്ഞു.

വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലിരുന്നൊരുക്കിയ ക​ലാ​സൃ​ഷ്ടി​യെ​ന്ന നി​ല​യി​ലും കൈയട​ക്ക​ത്തോ​ടെ അ​ണി​യി​ച്ചൊ​രു​ക്കി​യ ഹ്ര​സ്വ ​സി​നി​മ​യെ​ന്ന നി​ല​യി​ലും ക്വാ​റന്‍റൈ​ന്‍ വേ​റി​ട്ടു​നി​ല്‍​ക്കും. യൂട്യൂ​ബി​ല്‍ ഇ​തി​നോ​ട​കം ത​ന്നെ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ചിത്രത്തിന് ലഭിച്ചത്.

സം​വി​ധാ​യ​ക​ന്‍ വീ​ട്ടി​ലി​രു​ന്നുകൊ​ണ്ട് അ​ഭി​നേ​താ​ക്ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കു​ക​യും, അ​വ​രെ കൊ​ണ്ട് ആ ​രം​ഗ​ങ്ങ​ള്‍ മൊ​ബൈ​ലി​ല്‍ ചി​ത്രീ​ക​രി​പ്പി​ച്ച ശേ​ഷം ക്രോ​ഡീ​ക​രി​ച്ച് എ​ഡി​റ്റ​ര്‍​ക്ക് അ​യ​ച്ച് കൊ​ടു​ത്തു​മാ​ണ് ഹ്ര​സ്വ​ചി​ത്രം ഒ​രു​ക്കി​യ​ത്. പ്ര​മോ​ദ് കൃ​ഷ്ണ​ന്‍ സം​വി​ധാ​നം ചെ​യ്ത ചി​ത്രം കാ​ണു​ന്ന​വ​രു​ടെ ഹൃ​ദ​യം തൊ​ടു​മെ​ന്നു​റ​പ്പ്.

ര​ശ്മി ഷാ​ജൂ​ണ്‍ തി​ര​ക്ക​ഥ രചിച്ച ചി​ത്രം ലോ​ക് ഡൗ​ണി​ല്‍ കു​ടു​ങ്ങി​യ കു​ടും​ബ​ത്തി​ന്‍റെ സ​ങ്ക​ട​നി​മി​ഷ​ങ്ങ​ളാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. എ​ഡി​റ്റിം​ഗ് ആ​ഗ്‌​നേ​യ് കാ​ര്യാ​ല്‍. സം​ഗീ​തം ഷി​മി​ത് ശി​വ​ന്‍, കോ ​ഓ​ര്‍​ഡി​നേ​ഷ​ന്‍ സ​ജീ​ന്ദ്ര​ന്‍ കൊ​മ്മേ​രി.

മീ​നാ​ക്ഷി വി​മ​ലേ​ഷ്, വി​മ​ലേ​ഷ്, പ്രി​യ ബി​നോ​യി, ആ​ന​ന്ദ് ബാ​ല്‍, ല​താ സ​തീ​ഷ്, സ​തീ​ഷ് അ​മ്പാ​ടി, ഷ​ബി​ത, ഹാ​ഷിം കോ​ര്‍​മ​ത് തുടങ്ങിയവർ ഹ്രസ്വ ചിത്രത്തിലുണ്ട്.