കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തുന്ന വണ്‍ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന സിനിമയില്‍ കടയ്ക്കല്‍ ചന്ദ്രന് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
ബോബി-സഞ്ജയ് കൂട്ടുകെട്ടിലാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയൊരുങ്ങുന്നത്. ജോജു ജോര്‍ജ്, സംവിധായകന് രഞ്ജിത്, സലീംകുമാർ, മുരളി ഗോപി, ബാലചന്ദ്ര മേനോൻ, ശങ്കര്‍ രാമകൃഷ്ണന്, മാമുക്കോയ, ശ്യാമപ്രസാദ്, അലന്‍സിയർ, സുരേഷ് കൃഷ്ണ, മാത്യു തോമസ്, മേഘനാഥൻ, സുധീര്‍ കരമന എന്നിവരും സിനിമയില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആര്. വൈദി സോമസുന്ദരം ആണ് ഛായാഗ്രാഹകൻ. ഗാനരചന റഫീഖ് അഹമ്മദ്. ഗോപിസുന്ദറാണ് സംഗീത സംവിധാനം. ഇച്ചായീസ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് സിനിമ നിര്‍മിക്കുന്നത്.