ശംഭു പുരുഷോത്തമന് സംവിധാനം ചെയ്യുന്ന പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു. വിനയ് ഫോര്‍ട്ട്, സ്രിന്ദ, ശാന്തി ബാലകൃഷ്ണന്, അരുണ്‍ കുര്യന്, ടിനി ടോം, അലന്‍സിയര്‍, അനുമോള്‍, അനില്‍ നെടുമങ്ങാട് എന്നിവരാണ് സിനിമയില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍.
വെടിവഴിപാട് എന്ന സിനിമയ്ക്ക് ശേഷം ശംഭു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സഞ്ജു ഉണ്ണിത്താന് ആണ് ചിത്രം നിര്‍മിക്കുന്നത്.