നവാഗത സംവിധായകരായ ജിബിറ്റ്, ജിനോയ് എന്നിവര്‍ ഒരുക്കുന്ന കോഴിപ്പോര് എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തുവിട്ടു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ബിജിപാല്‍ ഈണം നല്കിയ ഗാനം ആലപിച്ചത് ബിജിപാലും ആനി ആമിയും ചേര്‍ന്നാണ്.
പൗളി വത്സന്, ജോളി ചിറയത്ത്, വീണ നന്ദകുമാര്‍, ഇന്ദ്രന്‍സ്, സീനുലാല്‍ എന്നിവരാണ് സിനിമയില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വി.ജി. ജയകുമാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.