ജയസൂര്യ നായകനാകുന്ന കത്തനാര് എന്ന സിനിമയുടെ ലോഞ്ച് ട്രെയിലര്‍ പുറത്തുവിട്ടു. കടമറ്റത്ത് കത്തനാരുടെ ജീവിതം ആസ്പദമാക്കിയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് റോജിന്‍ തോമസ് ആണ്. ആർ. രാമാനന്ദന്റേതാണ് തിരക്കഥ.
ത്രീഡിയിലൊരുക്കുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് തീയറ്ററുകളിലെത്തുക. നീല്‍ ഡി. കുഞ്ഞയാണ് സിനിമയ്ക്ക് വേണ്ടി കാമറ ചലിപ്പിക്കുന്നത്. രാഹുല്‍ സുബ്രഹ്മണ്യന്റേതാണ് സംഗീതം. ഫ്രൈ ഡേ ഫിലിം ഹൗസിന്റേ ബാനറില്‍ വിജയ് ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്.