കാളിദാസ് ജയറാമിനെ നായകനാക്കി ജയരാജ് സംവിധാനം ചെയ്യുന്ന ബാക്ക്പാക്കേഴ്സ് എന്ന സിനിമയുടെ ടീസര്‍ പുറത്തുവിട്ടു. യഥാര്‍ഥ സംഭവത്തെ ആസ്പ്ദമാക്കിയൊരുക്കുന്ന ചിത്രത്തില്‍ കാര്‍ത്തിക നായര്‍ ആണ് നായിക.
രണ്‍ജി പണിക്കർ, ശിവ്ജിത്ത് പദ്മനാഭവന്, ഉല്ലാസ് പന്തളം, ജയകുമാർ, സബിത ജയരാജ് എന്നിവരും സിനിമയില്‍ അഭിനയിക്കുന്നു. കോട്ടയം, വര്‍ക്കല, വാഗമണ്‍ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
പ്രകൃതി പിക്ചേഴ്സിന്റെ ബാനറില്‍ ഡോ. സുരേഷ് കുമാര്‍ മുട്ടത്താണ് സിനിമ നിര്‍മിക്കുന്നത്.