കെസ്റ്ററിന്റെ മനോഹര ശബ്ദത്തില്‍ ഒരുക്കിയ ദൈവത്തിന്റെ മുഖമുള്ളവള്‍ എന്ന ആല്‍ബം പ്രശംസനേടുന്നു. ഫാദര്‍ ജോമി കുമ്പുകാട്ട് വരികള്‍ ഒരുക്കി ഈണം നല്കിയ ഈ സംഗീത ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത് ജോസഫ് കണിയറക്കാത്ത് ആണ്.
ഷിനു ജോണ്‍ ജോസഫ് ആണ് തിരക്കഥ രചിച്ച് ആല്‍ബത്തിലെ മനോഹര ദൃശ്യങ്ങള്‍ കാമറ കണ്ണില്‍ ഒപ്പിയെടുത്തത്. ജയിസണ്‍ മാളിയേക്കലാണ് നിര്‍മാതാവ്. യൂട്യൂബിൽ റിലീസ് ചെയ്തിരിക്കുന്ന ആൽബം ഏറെ പ്രശംസ നേടുകയാണ്.