മായാമോഹിനി, മാട്ടുപ്പെട്ടി മച്ചാൻ, ഉദയപുരം സുൽത്താൻ, സാദരം, സ്വർണ കടുവ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇഷ. ഭീതിയെ വ്യത്യസ്തമായ രീതിയിൽ ആവിഷ്കരിച്ചിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.
കിഷോർ സത്യ ആണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബേബി അവ്നി, മാർഗരറ്റ് ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എംഡി സുകുമാരനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജോഫി തരകൻ, ഭാഗ്യശ്രീ, ദർശന എന്നിവരുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ജൊനാഥൻ ബ്രൂസി ആണ്. ജാസി ഗിഫ്റ്റ്, സയനോര, അഖില എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.