സച്ചിയുടെ സംവിധാനത്തിലൊരുങ്ങുന്ന അയ്യപ്പനും കോശിയും എന്ന സിനിമയിലെ ടൈറ്റിൽ ഗാനം പുറത്തുവിട്ടു. അട്ടപ്പാടി ഉൗരിലെ നഞ്ചമ്മയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇവർ തന്നെയാണ് വരികളുമെഴുതിയിരിക്കുന്നത്. ജേക്സ് ബിജോയിയുടേതാണ് സംഗീതം.
പൃഥ്വിരാജും ബിജു മേനോനുമാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. സംവിധായകൻ രഞ്ജിത്, അന്ന രേഷ്മ രാജൻ, അനു മോഹൻ, ജോണി ആന്റണി, അനിൽ നെടുമങ്ങാട്, സാബു മോൻ, ഷാജു ശ്രീധർ, ഗൗരി നന്ദ എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.
ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ രഞ്ജിത്, പി.എം. ശശിധരൻ എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്.