+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അന്താരാഷ്ട്ര യോഗ ദിനം ജൂണ്‍ 21 ന്; കൊച്ചിയില്‍ 25000 പേര്‍ പങ്കെടുക്കും

കൊച്ചി: അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21 ന് ആര്‍ട്ട് ഓഫ് ലിവിംഗ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്തി ല്‍ 200 ലധികം കേന്ദ്രങ്ങളിലായി 25000 പേര്‍ക്ക് യോഗ പരിശീലിക്കുന്നതിനുള്ള സന്നാഹങ്ങള്‍ പൂര്‍ത്തിയ
അന്താരാഷ്ട്ര യോഗ ദിനം ജൂണ്‍ 21 ന്; കൊച്ചിയില്‍ 25000 പേര്‍ പങ്കെടുക്കും
കൊച്ചി: അന്താരാഷ്ട്ര യോഗ ദിനമായ ജൂണ്‍ 21 ന് ആര്‍ട്ട് ഓഫ് ലിവിംഗ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്തി ല്‍ 200 ലധികം കേന്ദ്രങ്ങളിലായി 25000 പേര്‍ക്ക് യോഗ പരിശീലിക്കുന്നതിനുള്ള സന്നാഹങ്ങള്‍ പൂര്‍ത്തിയായി.

ജില്ലയിലെ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, കോളേജുകള്‍ ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകള്‍, അലോപ്പതി, ആയുര്‍വ്വേദ, ഹോമിയോ ആശുപത്രികള്‍, ബാങ്കുകള്‍, ഓഫീസുകള്‍, ക്ലബുകള്‍, നേവി, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ്, സന്നദ്ധ സംഘടനകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാവും യോഗ ക്ലാസുകള്‍ നടത്തുന്നത്. വിദഗ്ധരായ യോഗ പരിശീലരുടെ വലിയനിരതന്നെ കേരളത്തില്‍ സേവനത്തിനായെത്തും .

യോഗ ദിനത്തിന് മുന്നോടിയായിട്ടുള്ള സൗജന്യ പരിശീലന പരിപാടി മെയ് 20ന് ആരംഭിച്ചു. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന സൗജന്യ പരിശീലനം ജൂണ്‍ 16ന് ആരംഭിക്കും.

ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ തനത് പരിപാടിയായ 'സണ്‍ നെവര്‍ സെറ്റ്‌സ്' ജൂണ്‍ 16 ന് രാവിലെ 6 മണിക്ക് ആരംഭിക്കും. ലോകമെമ്പാടുമുള്ള പ്രവര്‍ത്തകര്‍ 24 മണിക്കൂറും ഇതനുസരിച്ച് യോഗ ചെയ്യും. ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലും ഇതനുസരിച്ച് ക്ലാസുകള്‍ നടക്കും.

സൗജന്യ ക്ലാസുകള്‍കും യോഗദിന ക്ലാസുകള്‍ക്കും താല്പര്യമുള്ളവര്‍ 9447607913 ല്‍ ബന്ധപ്പെടേണ്ടതാണെന്ന് ആര്‍ട് ഓഫ് ലിവിങ് എറണാകുളം ജില്ലാസെക്രട്ടറി ബൈജു ആര്‍ നായര്‍,

പ്രൊജ്ക്ട് കോര്‍ഡിനേറ്റര്‍ നളിനകുമാര്‍ എന്നിവര്‍ അറിയിക്കുന്നു.
പത്രസമ്മേളനത്തില്‍ ബൈജു ആര്‍ നായര്‍, (സെക്രട്ടറി) , ശ്രീ. ജയകൃഷ്ണന്‍, (റീജ്യണല്‍ സെക്രട്ടറി) നളിനകുമാര്‍(പ്രൊജ്ക്ട് കോര്‍ഡിനേറ്റര്‍, പദ്മാവതി.കെ.പി (ജില്ല വികസന കമ്മിറ്റി അംഗം), BAIJU R NAIR (secretary Eranakulam DDC) എന്നിവര്‍ പങ്കെടുത്തു.