ഞാ​ൻ വി​വാ​ഹം ക​ഴി​ക്കാ​തി​രു​ന്ന​ത് ഇ​തു​കൊ​ണ്ടാ​ണ്; ന​ന്ദി​നി പ​റ​യു​ന്നു

02:49 PM Sep 07, 2023 | Deepika.com

വി​വാ​ഹം ക​ഴി​ക്കാ​ത്ത​ത് മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം താ​മ​സി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തു​കൊ​ണ്ടാ​ണെ​ന്ന് ന​ടി ന​ന്ദി​നി. വി​വാ​ഹം ക​ഴി​ക്കാ​നും ജീ​വി​തം ആ​സ്വാ​ദി​ക്കാ​നും പ​റ്റി​യ ഒ​രാ​ളെ​യും ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലെ​ന്നും ന​ന്ദി​നി പ​റ​യു​ന്നു.

സി​നി​മ‌​യി​ൽ നി​ന്നും വി​ട്ടു​നി​ന്ന കാ​ല​ത്ത് ക്രി​ക്ക​റ്റ് താ​ര​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യെ​ന്ന വാ​ർ​ത്ത തെ​റ്റാ​യി​രു​ന്നു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

വി​വാ​ഹം ക​ഴി​ക്കാ​നും ജീ​വി​തം തു​ട​ങ്ങാ​നും പ​റ്റി​യ ഒ​രാ​ളെ ഞാ​ൻ ഇ​തു​വ​രെ ക​ണ്ടു​മു​ട്ടി​യി​ട്ടി​ല്ല. പി​ന്നെ എ​ങ്ങ​നെ വി​വാ​ഹം ക​ഴി​ക്കും. ഞാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്ന​പോ​ലെ ഒ​രാ​ളെ ഞാ​ൻ ക​ണ്ടു​മു​ട്ടി​യി​രു​ന്നെ​ങ്കി​ൽ തീ​ർ​ച്ച​യാ​യും വി​വാ​ഹ​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​മാ​യി​രു​ന്നു.

ഞാ​ൻ സി​നി​മ​യി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കു​ന്ന സ​മ​യ​ത്ത് ഒ​രു ക്രി​ക്ക​റ്റ് താ​ര​വു​മാ​യി ഞാ​ൻ പ്ര​ണ​യ​ത്തി​ലാ​യെ​ന്നും പി​ന്നീ​ട് വേ​ർ​പി​രി​ഞ്ഞെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

അ​തെ​ല്ലാം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. ഞാ​ൻ വി​വാ​ഹം ക​ഴി​ക്കാ​ത്ത​തി​ന്‍റെ കാ​ര​ണം എ​ന്‍റെ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം ഒ​രു​പാ​ട് കാ​ലം ഒ​രു​മി​ച്ച് ജീ​വി​ച്ച​തു​കൊ​ണ്ടാ​ണ്. അ​വ​ർ​ക്ക് എ​ന്നെ​ക്കൂ​ടാ​തെ ക​ഴി​യാ​ൻ ക​ഴി​യി​ല്ല.

അ​വ​രി​ൽ​നി​ന്ന് വേ​ർ​പെ​ട്ട് പോ​കാ​ൻ എ​നി​ക്കും ക​ഴി​യി​ല്ല. ഞാ​ൻ ഇ​തു​വ​രെ​യും ഏ​റ്റ​വും കൂ​ടു​ത​ൽ സ​മ​യം ചെ​ല​വ​ഴി​ച്ചി​രി​ക്കു​ന്ന​ത് എ​ന്‍റെ മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പ​മാ​ണ്. ഇ​തും വി​വാ​ഹം ക​ഴി​ക്കാ​ത്ത​തി​ന് ഒ​രു കാ​ര​ണ​മാ​യി​രു​ന്നു. ന​ന്ദി​നി പ​റ​യു​ന്നു.

ബാ​ല​ച​ന്ദ്ര​മേ​നോ​ൻ സം​വി​ധാ​നം ചെ​യ്ത ഏ​പ്രി​ൽ 19 എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ന​ന്ദി​നി മ​ല​യാ​ള​സി​നി​മ​യി​ലെ​ത്തു​ന്ന​ത്. കൗ​സ​ല്യ എ​ന്ന പേ​രി​ലാ​ണ് ത​മി​ഴി​ൽ താ​രം അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ ഏ​പ്രി​ൽ 19ലെ ​ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര് ന​ന്ദി​നി എ​ന്നാ​യ​തി​നാ​ൽ മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ പി​ന്നീ​ട് ന​ന്ദി​നി എ​ന്നു വി​ളി​ക്കു​ക​യാ​യി​രു​ന്നു.

ക​രു​മാ​ടി​ക്കു​ട്ട​നി​ലെ ന​ന്ദി​നി​കു​ട്ടി​യും അ​യാ​ൾ ക​ഥ​യെ​ഴു​തു​ക​യാ​ണ് എ​ന്ന സി​നി​മ​യി​ലെ പ്രി​യ​ദ​ർ​ശി​നി​യും ലേ​ലം സി​നി​മ​യി​ലെ ഗൗ​രി പാ​ർ​വ​തി​യു​മൊ​ക്കെ ന​ന്ദി​നി അ​ന​ശ്വ​ര​മാ​ക്കി​യ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​രു​ന്നു.

കു​റ​ച്ചു നാ​ളു​ക​ളാ​യി മ​ല​യാ​ളം സി​നി​മ​ക​ളി​ൽ നി​ന്നും വി​ട്ടു നി​ൽ​ക്കു​ക​യാ​ണെ​ങ്കി​ലും ത​മി​ഴ് സി​നി​മ​ക​ളി​ലും സീ​രി​യ​ലു​ക​ളി​ലും ന​ന്ദി​നി സ​ജീ​വ​മാ​ണ്.