സമൂഹ മാധ്യമങ്ങളുടെ വരവുകൂടി ആയപ്പോള്‍ ചില ആളുകള്‍ ശ്രദ്ധ ആകര്‍ഷിക്കാന്‍ എന്തും ചെയ്യുന്ന അവസ്ഥയാണ്.ട്രെയിനിന് മുന്നിലെ സെല്‍ഫി, സിംഹ കൂട്ടിലെ കെെയിടല് എന്നിവയൊക്കെ മേല്‍ പറഞ്ഞതിന് ഉദാഹരണങ്ങളാണ്.
പലപ്പോഴും ഇത്തരം സാഹസികത അവരുടെ ജീവന്‍തന്നെ നഷ്ടമാകാന്‍ കാരണമാകുന്നു. എത്രയെത്ര അപകടവാര്‍ത്ത സംഭവിച്ചാലും പുതിയ പുതിയ എടുത്തുചാട്ടക്കാര്‍ ഉണ്ടായിക്കൊണ്ടേ ഇരിക്കുന്നു.
ഗ്യാസ് സിലണ്ടറുമായി നൃത്തം ചെയ്യുന്ന യുവതി കഴിഞ്ഞദിവസം വൈറലായിരുന്നു. ഇപ്പോഴിതാ ഫ്രിഡ്ജ് തലയിലേറ്റി സൈക്കിള്‍ ചവിട്ടിയ യുവാവാണ് നെറ്റിസണിലെ ചര്‍ച്ച. ലോകത്തിലെ ഏറ്റവും ശക്തിയുള്ള കഴുത്ത്' എന്ന അടിക്കുറിപ്പാണ് വീഡിയോയ്ക്കുള്ളത്.
ദൃശ്യങ്ങളില്‍ റോഡിലൂടെ ഒരു വലിയ ഫ്രിഡ്ജ് തലയിലേറ്റി വളരെ കൂളായി സൈക്കിളില്‍ അഭ്യാസം നടത്തുകയാണ് ഈ യുവാവ്. അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ നിന്നുള്ളതാണ് ഈ വീഡിയോ.
ഇന്‍സ്റ്റഗ്രാമില്‍ വ്യാപകമായി പ്രചരിക്കുന്ന ഈ ദൃശ്യങ്ങള്‍ക്ക് നിരവധി കമന്റുകള്‍ ലഭിച്ചു. "നാളെ വീടാകും തലയില്‍' എന്നാണൊരാള്‍ കുറിച്ചത്.