വാ​ഹ​നാ​പ​ക​ടം: പ​രി​ക്കേ​റ്റ ജോ​യ് മാ​ത്യു സു​ഖം പ്രാ​പി​ക്കു​ന്നു

02:32 PM Sep 05, 2023 | Deepika.com

വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പ​രി​ക്കേ​റ്റ് ചാ​വ​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച സി​നി​മാ​ന​ട​ൻ ജോ​യ് മാ​ത്യു സു​ഖം പ്രാ​പി​ക്കു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ശ​രീ​ര​ത്തി​ലും, മു​ഖ​ത്തും മ​റ്റും പ​രി​ക്കു​ക​ൾ ഉ​ണ്ടെ​ങ്കി​ലും സാ​ര​മു​ള്ള​ത​ല്ല.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 11നു ​ശേ​ഷം ദേ​ശീ​യ പാ​ത മ​ന്ദ​ലാം​കു​ന്ന് സെ​ന്‍റ​റി​ലാ​ണ് അ​പ​ക​ടം. കോ​ഴി​ക്കോ​ടു​നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ൽ ജോ​യ് മാ​ത്യു സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ൽ പി​ക്ക​പ്പ് വാ​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​നെ സ​മീ​പ​ത്തു​ള്ള ആം​ബു​ല​ൻ​സ് പ്ര​വ​ർ​ത്ത​ക​ർ ചാ​വ​ക്കാ​ട് ഹ​യാ​ത്ത് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​റി​ന്‍റെ മു​ൻ ഭാ​ഗം ത​ക​ർ​ന്നി​ട്ടു​ണ്ട്.