+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മധുരം നിറച്ച് മാമ്പഴമേള

ബംഗളൂരു: ഉദ്യാനനഗരിക്ക് മധുരം പകർന്ന് ചക്ക, മാമ്പഴമേള. ഹോർട്ടികൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ നേതൃത്വത്തിൽ ഹെസർഘട്ടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ റിസർച്ച് കാമ്പസിൽ നടന്ന മേള
മധുരം നിറച്ച് മാമ്പഴമേള
ബംഗളൂരു: ഉദ്യാനനഗരിക്ക് മധുരം പകർന്ന് ചക്ക, മാമ്പഴമേള. ഹോർട്ടികൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ നേതൃത്വത്തിൽ ഹെസർഘട്ടയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ റിസർച്ച് കാമ്പസിൽ നടന്ന മേളയിൽ ആയിരക്കണക്കിന് സന്ദർശകരാണ് എത്തിയത്. മൂന്നു ദിവസത്തെ മേള ഇന്നലെ സമാപിച്ചു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 350 ഇനം മാമ്പഴങ്ങളും 80 ഇനം ചക്കകളും പ്രദർശനത്തിനെത്തിച്ചിരുന്നു. ഓരോ ഇനങ്ങൾക്കുമൊപ്പം അവയെക്കുറിച്ചുള്ള വിവരങ്ങളും പ്രദർശിപ്പിച്ചു. കർഷകർക്ക് കുറഞ്ഞ നിരക്കിൽ തൈകളും കാർഷിക ഉപകരണങ്ങളും മേളയിൽ ലഭ്യമാക്കിയിരുന്നു. ചക്ക, മാങ്ങ തുടങ്ങിയവ കൃഷി ചെയ്യാനും അവയിൽ നിന്നും ജാം, ജ്യൂസ് തുടങ്ങിയവ നിർമിക്കാനുമുള്ള മാർഗനിർദേശങ്ങൾ നല്കാൻ വിദഗ്ധരുമുണ്ടായിരുന്നു.