ബംഗളൂരു: സുവർണ കർണാടക കേരളസമാജം ബംഗളൂരു ഈസ്റ്റ് സോണിന്റെയും പൂജാ പ്രൊഡക്ട്സിന്റെയും ആഭിമുഖ്യത്തിൽ ഇന്റർസോണ്‍ ക്രിക്കറ്റ് ടൂർണമെൻറ് കൊത്തന്നൂർ ഗുബ്ബിയിലെ ബിട്സ് ക്ലബ് മൈതാനത്തിൽ നടത്തി. രണ്ടുദിവസങ്ങളിലായി നടത്തിയ ടൂർണമെൻറിൽ സുവർണകർണാടകയുടെ 12 ശാഖകൾ പങ്കെടുത്തു.
വാശിയേറിയ പോരാട്ടത്തിൽ കൻറോണ്‍മെൻറ് ശാഖ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിമാനപുര ശാഖയ്ക്കാണ് രണ്ടാം സ്ഥാനം. മാൻ ഓഫ് ദ സീരീസ് ആയി കൻറോണ്‍മെൻറ് ശാഖയിലെ ഗിരീഷിനെ തെരഞ്ഞെടുത്തു. ടൂർണമെൻറ് കണ്‍വീനർ എ. രാജു, ശാഖ ചെയർമാൻ കെ.ജെ. ബൈജു, ബിജു ജോസഫ്, അഖിൽ പ്രസാദ്, അനു ലക്ഷ്മണ്, അരുണ്‍, കിരണ്‍ തുടങ്ങിയവർ നേതൃത്വം നൽകി.