ജയിലർ സിനിമയുടെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് നിർമാതാവ് കലാനിധി മാരൻ നായകൻ രജിനികാന്തിനെ നേരിൽക്കണ്ട് ചെക്ക് കൈമാറി. 110 കോടി രൂപ പ്രതിഫലമായി രജനീകാന്തിന് നല്‍കിയെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഇതിന് പുറമേയാണ് ചെക്ക് കൈമാറിയത്. ലാഭവിഹിതമെന്നോണം നൽകിയ തുക എത്രയാണെന്ന് വെളിവായിട്ടില്ല.
കലാനിധി മാരൻ സൂപ്പർസ്റ്റാർ രജനികാന്തിന് കൈമാറിയ കവറിൽ ചെന്നൈയില്‍ സിറ്റി യൂണിയൻ ബാങ്ക് മന്ദവേലി ശാഖയിലെ നിന്നുള്ള 100 കോടി രൂപയുടെ ഒറ്റ ചെക്കാണ് ഉണ്ടായിരുന്നതെന്ന് പ്രമുഖ പിആർഒ ആയ മനോബാല വിജയബാലൻ വെളിപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, നെൽസൺ സംവിധാനം ചെയ്ത ജയിലർ സിനിമ ബോക്സോഫീസിൽ വിജയത്തേരോട്ടം തുടരുകയാണ്.കളക്ഷനിൽ ആഗോളതലത്തിൽ 600 കോടി എന്ന മാന്ത്രിക സംഖ്യയിലേക്ക് കുതിക്കുകയാണ് ചിത്രം.
സണ്‍ പിക്ചേഴ്സ് മേധാവി കലാനിധി മാരന് രജനിയുടെ ചെന്നൈയിലെ വസതിയില്‍ നേരിട്ടെത്തിയാണ് അദ്ദേഹത്തെ ആദരിച്ച് ലാഭവിഹിതത്തിന്റെ ചെക്ക് കൈമാറിയത്. ‘ജയിലറി’ല്‍ ശമ്പളത്തിനു പുറമെ പോഫിറ്റ് ഷെയറിംഗ് കരാറും നിർമാതാക്കളുമായി രജനി ഒപ്പിട്ടിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ലാഭവിഹിതമായി രജനിയ്ക്ക് 100 കോടി നൽകി കലാനിധി മാരാൻ; ആകെ പ്രതിഫലം 210 കോടി?
03:12 PM Sep 01, 2023 | Deepika.com