ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി

01:23 PM Aug 28, 2023 | Deepika.com

സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി. സം​വി​ധാ​യ​ക​ൻ ലി​ജീ​ഷ് മു​ല്ലേ​ഴ​ത്ത് സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യാ​ണ് സു​പ്രീം കോ​ട​തി ത​ള്ളി​യ​ത്.

ആ​രോ​പ​ണം തെ​ളി​യി​ക്കാ​ൻ ആ​വ​ശ്യ​മാ​യ എ​ന്ത് തെ​ളി​വു​ക​ളാ​ണു​ള്ള​തെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. ജ​സ്റ്റി​സ് എ.​എം. സു​ന്ദ​രേ​ശ്, ജ​സ്റ്റി​സ് ജെ.​ബി. പ​ർ​ദി​വാ​ല എ​ന്നി​വ​ര‌​ട​ങ്ങി​യ ബ​ഞ്ചാ​ണ് കേ​സ് ത​ള്ളി​യ​ത്.

ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് നി​ർ​ണ​യ​ത്തി​ൽ പ​ക്ഷ​ഭേ​ദ​മു​ണ്ടെ​ന്നും അ​വാ​ർ​ഡ് റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ഹ​ർ​ജി​യി​ലെ ആ​വ​ശ്യം.

അ​വാ​ർ​ഡ് നി​ർ​ണ​യ​ത്തി​ന്‍റെ സ​മ​യ​ത്ത് ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ​യും ചെ​യ​ർ​മാ​ന്‍റെ​യും ഭാ​ഗ​ത്തു​നി​ന്നും ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ജൂ​റി അം​ഗ​ങ്ങ​ൾ ത​ന്നെ വ്യ​ക്ത​മാ​ക്കി​യ​താ​ണെ​ന്നും അ​തി​നാ​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ഹ​ർ​ജി​ക്കാ​ര​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു.

ആ​രോ​പ​ണ​ത്തി​ന് എ​ന്തു തെ​ളി​വാ​ണു​ള്ള​തെ​ന്നും ഇ​ത് പൊ​തു​താ​ൽ​പ​ര്യ​മു​ള്ള വി​ഷ​യ​മ​ല്ലെ​ന്നു​മാ​ണ് കോ​ട​തി നി​രീ​ക്ഷി​ച്ച​ത്.