+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ദിര കാന്‍റീനിൽ ഭക്ഷണം കഴിച്ച് ഉമ്മൻ ചാണ്ടി

ബംഗളൂരു: കർണാടക സർക്കാർ സാധാരണക്കാർക്ക് വേണ്ടി ആരംഭിച്ച ഇന്ദിരാ കാന്‍റീനിൽ അപ്രതീക്ഷിതമായി ഒരു വിഐപി അതിഥി എത്തി ബംഗളൂരുവിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ഇന്ദി
ഇന്ദിര കാന്‍റീനിൽ ഭക്ഷണം കഴിച്ച് ഉമ്മൻ ചാണ്ടി
ബംഗളൂരു: കർണാടക സർക്കാർ സാധാരണക്കാർക്ക് വേണ്ടി ആരംഭിച്ച ഇന്ദിരാ കാന്‍റീനിൽ അപ്രതീക്ഷിതമായി ഒരു വിഐപി അതിഥി എത്തി ബംഗളൂരുവിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ഇന്ദിര കാന്‍റീനിൽ രാവിലെ പ്രാതലിനെത്തിയത്.

സിദ്ധരാമയ്യ സർക്കാർ പാവപ്പെട്ടവർക്ക് കുറഞ്ഞ വിലയ്ക്ക് മികച്ച ഭക്ഷണം ലഭിക്കുന്നതിന് തുടങ്ങിയതാണ് ഇന്ദിരാ കാന്‍റീൻ. പ്രഭാതഭക്ഷണത്തിന് അഞ്ചു രൂപയും ഉച്ചഭക്ഷണത്തിന് പത്ത് രൂപയുമാണ് നിരക്ക്. കർണാടകയിലെ എല്ലാ ഗ്രാമങ്ങളിലും ഇന്ദിരാ കാന്‍റീൻ തുറന്നിട്ടുണ്ട് ഏകദേശം ആയിരത്തോളം ആളുകൾ ഒരു കാന്‍റീനിൽ നിന്ന് ഭക്ഷണം കഴിക്കാനെത്തും. കാന്‍റീനിനെക്കുറിച്ച് അറിഞ്ഞ ഉമ്മൻ ചാണ്ടി രാവിലത്തെ ഭക്ഷണം പീനിയയിലുള്ള ഇന്ദിരാ കാന്‍റീനിലാക്കുകയായിരുന്നു. മകൻ ചാണ്ടി ഉമ്മനും ഒപ്പമെത്തിയിരുന്നു. വിഐപിയെ കാണാനും ഫോട്ടോ എടുക്കാനുമായി നിരവധി ആളുകളാണ് തടിച്ചു കൂടിയത്. കർണാടക സർക്കാർ പാവങ്ങൾക്ക് ചെയ്ത ഏറ്റവും നല്ല നടപടികളിലൊന്നാണ് ഇന്ദിര കാന്‍റീനെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ഭക്ഷണം കഴിക്കാനെത്തിയവരുമായി കുശലം പറഞ്ഞ അദ്ദേഹം കാന്‍റീനിന്‍റെ പ്രവർത്തനങ്ങൾ ചോദിച്ചറിയുകയും ചെയ്തു.

സിദ്ധരാമയ്യ സർക്കാരിന്‍റെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ പ്രധാന ആയുധങ്ങളിലൊന്നാണ് ഇന്ദിരാ കാന്‍റീൻ. എല്ലാ കാന്‍റീനുകളും ഒരേ മാതൃകയിലാണ് നിർമ്മിച്ചിരിക്കുന്നത് ടോക്കണ്‍ എടുത്ത് ഭക്ഷണം വാങ്ങുന്നവർക്ക് പുറത്തിരുന്നു ഭക്ഷണം കഴിക്കുന്നതിനുള്ള ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്.