+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വായു വജ്ര സർവീസ് മൂന്നിടങ്ങളിൽ നിന്നുകൂടി

ബംഗളൂരു: നഗരത്തിലെ മൂന്നു സ്ഥലങ്ങളിൽ നിന്ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ബിഎംടിസി പുതിയ വായു വജ്ര സർവീസുകൾ ആരംഭിക്കും. ശിവാജിനഗറിൽ നിന്ന് ഹെന്നൂർ റോഡ് വഴിയുള്ള സർവീസ്, ഐടിപിഎലിൽ നിന്ന് ബ
വായു വജ്ര സർവീസ് മൂന്നിടങ്ങളിൽ നിന്നുകൂടി
ബംഗളൂരു: നഗരത്തിലെ മൂന്നു സ്ഥലങ്ങളിൽ നിന്ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ബിഎംടിസി പുതിയ വായു വജ്ര സർവീസുകൾ ആരംഭിക്കും. ശിവാജിനഗറിൽ നിന്ന് ഹെന്നൂർ റോഡ് വഴിയുള്ള സർവീസ്, ഐടിപിഎലിൽ നിന്ന് ബുദിഗരെ ക്രോസ് വഴിയുള്ള സർവീസ്, ബന്നാർഘട്ട റോഡിൽ നിന്നുള്ള സർവീസ് എന്നിവയാണ് പുതുതായി നടത്തുന്നത്. ദിവസവും 30 മുതൽ 40 സർവീസ് വരെ നടത്താനാണ് ബിഎംടിസി തീരുമാനം. യാത്രക്കാരുടെ എണ്ണമനുസരിച്ച് കൂടുതൽ സർവീസുകൾ നടത്താനും സാധ്യതയുണ്ട്.

നഗരത്തിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാരിൽ ഭൂരിഭാഗം പേരും വായുവജ്ര ബസുകളാണ് ഉപയോഗിക്കുന്നത്. ടാക്സി വാഹനങ്ങളിൽ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് വലിയ ചാർജ് ഈടാക്കുമ്പോൾ വായു വജ്രയിൽ 170 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ആകെ 612 ട്രിപ്പുകളാണ് വായു വജ്ര നടത്തുന്നത്.