ബംഗളൂരു: ഉന്നതവിദ്യാഭ്യാസരംഗത്തെ നേതൃപാടവത്തിനും സാമൂഹ്യസേവനത്തിനുമുള്ള രാഷ്ട്രീയ ഗൗരവ് പുരസ്കാരത്തിന് ബംഗളൂരുവിലെ ക്ലരീഷൻ വൈദികൻ ഫാ. വിനീത് ജോർജ് സിഎംഎഫ് അർഹനായി. ന്യൂഡൽഹി ഇന്ത്യ ഇൻറർനാഷണൽ സെൻററിൽ നടന്ന ചടങ്ങിൽ ഛത്തിസ്ഗഡ്, മധ്യപ്രദേശ്, ത്രിപുര മുൻ ഗവർണർ ലഫ്. ജനറൽ കെ.എം. സേഠ് പുരസ്കാരം സമ്മാനിച്ചു. ഈ പുരസ്കാരം ലഭിക്കുന്ന പ്രായംകുറഞ്ഞ വ്യക്തികളിലൊരാളാണ് ഫാ. വിനീത്. മദർ തെരേസയടക്കമുള്ള നിരവധി മഹദ്വ്യക്തികൾ ഈ പുരസ്കാര ജേതാക്കളാണ്.