+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നഗരത്തിൽ ടാക്സി നിരക്കുകൾ പുതുക്കി; കുറഞ്ഞ നിരക്ക് 44 രൂപ

ബംഗളൂരു: നഗരത്തിലെ ടാക്സി നിരക്കുകൾ പുതുക്കി. ചെറുകാബുകൾക്ക് കുറഞ്ഞ നിരക്ക് 44 രൂപയായാണ് പുതുക്കിയത്. കഴിഞ്ഞ ജനുവരിയിലാണ് ഗതാഗത വകുപ്പ് നിരക്ക് പുതുക്കി നിശ്ചയിച്ചത്. പുതുക്കിയ നിരക്ക് പ്രകാരം എ ക്ലാസ
നഗരത്തിൽ ടാക്സി നിരക്കുകൾ പുതുക്കി; കുറഞ്ഞ നിരക്ക് 44 രൂപ
ബംഗളൂരു: നഗരത്തിലെ ടാക്സി നിരക്കുകൾ പുതുക്കി. ചെറുകാബുകൾക്ക് കുറഞ്ഞ നിരക്ക് 44 രൂപയായാണ് പുതുക്കിയത്. കഴിഞ്ഞ ജനുവരിയിലാണ് ഗതാഗത വകുപ്പ് നിരക്ക് പുതുക്കി നിശ്ചയിച്ചത്. പുതുക്കിയ നിരക്ക് പ്രകാരം എ ക്ലാസ് ടാക്സികൾക്ക് കുറഞ്ഞ നിരക്ക് 80 രൂപയായി ഉയർന്നു. അതേസമയം ബി ക്ലാസ് ടാക്സികൾക്ക് കുറഞ്ഞ നിരക്ക് 68 രൂപയിൽ നിന്ന് 64 രൂപയായും സി ക്ലാസ് ടാക്സികൾക്ക് 52 രൂപയിൽ നിന്ന് 48 രൂപയായും കുറഞ്ഞു. ഡി ക്ലാസ് ടാക്സികൾക്ക് കുറഞ്ഞ നിരക്ക് 44 രൂപയായി പുതുക്കി നിശ്ചയിച്ചു.

അതേസമയം, പുതിയ വിജ്ഞാപനമനുസരിച്ച്, യാത്രചെയ്ത ദൂരത്തിന്‍റെ അടിസ്ഥാനത്തിൽ മാത്രമേ നിരക്ക് നിശ്ചയിക്കാനാകൂ. ആദ്യത്തെ 20 മിനിറ്റിൽ വെയ്റ്റിംഗ് ചാർജ് ഈടാക്കാനാവില്ല. പിന്നീടുള്ള ഓരോ 15 മിനിറ്റിനും 10 രൂപ ഈടാക്കാമെന്നും വിജ്ഞാപനത്തിൽ പറയുന്നു.