ബംഗളൂരു: ഈസ്റ്റർ അവധി പ്രമാണിച്ച് കേരള ആർടിസി ബംഗളൂരുവിൽ നിന്ന് പ്രഖ്യാപിച്ച സ്പെഷൽ ബസുകളിൽ ബുക്കിംഗ് തിരക്കേറി. വ്യാഴാഴ്ച ബുക്കിംഗ് ആരംഭിച്ചതിനു പിന്നാലെ മിക്ക ബസുകളിലും ഭൂരിഭാഗം ടിക്കറ്റുകളും വിറ്റുതീർന്നു. യാത്രാത്തിരക്ക് കൂടുന്നതനുസരിച്ച് കൂടുതൽ ബസുകൾ പ്രഖ്യാപിക്കുമെന്ന് കേരള ആർടിസി അധികൃതർ അറിയിച്ചിട്ടുണ്ട്. ചുരുങ്ങിയത് 20 സ്പെഷൽ ബസുകളെങ്കിലും കേരളത്തിലേക്ക് സർവീസ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈസ്റ്റർ അവധിയോടനുബന്ധിച്ചുള്ള ദിവസങ്ങളിലെ പതിവ് ബസുകളിലെ ടിക്കറ്റുകൾ നേരത്തെ തന്നെ തീർന്ന സാഹചര്യത്തിലാണ് സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചത്. യാത്രാത്തിരക്ക് കൂടുതലുള്ള 28ന് കേരളത്തിൻറെ വിവിധ ഭാഗങ്ങളിലേക്കായി ഏഴു സ്പെഷൽ ബസുകളാണ് പ്രഖ്യാപിച്ചത്. പതിവ് ബസുകളിൽ ടിക്കറ്റ് ലഭിക്കാതിരുന്നവർക്ക് സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചത് ആശ്വാസമാകും. ഈസ്റ്റർ അവധിക്കു ശേഷം തിരിച്ചു ബംഗളൂരുവിലേക്കുള്ള പതിവുബസുകളിലും ടിക്കറ്റ് കിട്ടാനില്ലാത്ത സാഹചര്യമാണ്. ബംഗളൂരുവിലേക്ക് യാത്രാത്തിരക്കുള്ള ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിൽ സ്പെഷൽ ബസുകൾ സർവീസ് നടത്തും.
അവധിയോടനുബന്ധിച്ച് കർണാടക ആർടിസിയും കേരളത്തിലേക്ക് സ്പെഷൽ സർവീസുകൾ പ്രഖ്യാപിച്ചിരുന്നു. തിരക്ക് കൂടുതലുള്ള 28ന് കേരളത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് 14 സ്പെഷൽ സർവീസുകളാണ് കർണാടക ആർടിസി നടത്തുന്നത്. തിരക്ക് കൂടുന്നതനുസരിച്ച് വരുംദിവസങ്ങളിൽ കൂടുതൽ ബസുകൾ പ്രഖ്യാപിക്കും.
കേരള ആർടിസിയുടെ സ്പെഷൽ ബസുകൾ:
28ന് വൈകുന്നേരം ആറിന് ബംഗളൂരു കോട്ടയം സൂപ്പർ ഡീലക്സ് (മാനന്തവാടി വഴി)
6.30ന് ബംഗളൂരു എറണാകുളം സൂപ്പർ ഡീലക്സ് (മാനന്തവാടി വഴി)
7.15ന് ബംഗളൂരു തൃശൂർ സൂപ്പർ ഡീലക്സ് (കുട്ട, മാനന്തവാടി വഴി)
രാത്രി ഒന്പതിന് ബംഗളൂരു കണ്ണൂർ സൂപ്പർ എക്സ്പ്രസ് (മൈസൂരു, ഇരിട്ടി വഴി)
9.45ന് ബംഗളൂരു കോഴിക്കോട് എക്സ്പ്രസ് (കുട്ട, മാനന്തവാടി വഴി)
10.15ന് ബംഗളൂരു പയ്യന്നൂർ എക്സ്പ്രസ് (മൈസൂരു, ചെറുപുഴ വഴി)
11.55ന് ബംഗളൂരു സുൽത്താൻ ബത്തേരി സൂപ്പർഫാസ്റ്റ് (മൈസൂരു, ഗുണ്ടൽപേട്ട് വഴി)
ിൃശ2018ാമൃരവ15സെൃരേ.ഷുഴ