ബംഗളൂരു: സംസ്ഥാനത്തെ പെണ്‍കുട്ടികൾക്ക് ബിരുദാനന്തര ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം നൽകുന്നതിനായുള്ള പദ്ധതിക്ക് ഏപ്രിൽ ഒന്നിന് തുടക്കംകുറിക്കും. കഴിഞ്ഞ സംസ്ഥാന ബജറ്റിലാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ പദ്ധതി പ്രഖ്യാപിച്ചത്. ഇതിനായി 95 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥിനികൾക്കാണ് ഈ സൗജന്യം ലഭ്യമാക്കുന്നത്. സംസ്ഥാനത്തെ 3.7 ലക്ഷം വിദ്യാർഥിനികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.
നിലവിൽ, സംസ്ഥാനത്ത് ഒന്നാംക്ലാസ് മുതൽ പ്രീയൂണിവേഴ്സിറ്റി തലം വരെ പെണ്‍കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുന്നുണ്ട്. പെണ്‍കുട്ടികൾക്ക് സൗജന്യമായി പാഠപുസ്തകങ്ങളും യൂണിഫോമുകളും വിതരണം ചെയ്യുന്നുണ്ട്. ഈ ആനുകൂല്യങ്ങൾ ബിരുദാനന്തര ബിരുദ തലം വരെ വ്യാപിപ്പിക്കാനാണ് തീരുമാനം.