ബംഗളൂരു: കേരളസമാജം ബംഗളൂരുവിൽ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന വനിതാദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കേരളസമാജം കൻറോണ്‍മെൻറ് സോണ്‍ വനിതാ വിഭാഗത്തിൻറെ നേതൃത്വത്തിൽ ആദ്യത്തെ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. ആർടി നഗർ കനകനഗർ മെയിൻ റോഡിലുള്ള കേരളസമാജം ഓഫീസിൽ നടന്ന വനിതാ സമ്മേളനം ഇന്ദിരാനഗർ കൈരളീനികേതൻ ഗോൾഡൻ ജൂബിലി കോളജ് പ്രിൻസിപ്പൽ രാഗിത രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സോണ്‍ കണ്‍വീനർ എസ്. രാഖി അധ്യക്ഷത വഹിച്ചു.
സോണ്‍ ചെയർപേഴ്സണ്‍ രാധ രാജഗോപാൽ, വനിതാ വിഭാഗം ചെയർപേഴ്സണ്‍ ശോഭന ചോലയിൽ, കണ്‍വീനർ സീന മനോജ്, പോളിൻ തോമസ്, രമ്യ ഹരികുമാർ, ദിവ്യ മുരളി, ലതാ സുബ്രഹ്മണ്യം, ഷൈല ഡേവിഡ്, റാണി മധു, രമ രവി, വിനിത, ആലീസ്, ഷീന ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് വനിതാ വിഭാഗം അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി.