ബംഗളൂരു: ഈസ്റ്റർ അവധിക്ക് തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് 14 സ്പെഷൽ ബസുകൾ പ്രഖ്യാപിച്ച് കർണാടക ആർടിസി. ഏറ്റവും കൂടുതൽ തിരക്കുള്ള 28നാണ് സ്പെഷൽ ബസുകൾ സർവീസ് നടത്തുന്നത്. എറണാകുളം, തൃശൂർ, കോട്ടയം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് രണ്ടു വോൾവോ ബസുകൾ വീതവും മൂന്നാറിലേക്കും കുമളിയിലേക്കും ഓരോ രാജഹംസ ബസ് വീതവുമാണ് പ്രഖ്യാപിച്ചത്. ഈ ബസുകളിലേക്കുള്ള ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റുതീർന്നു. തിരക്ക് കൂടുന്നതനുസരിച്ച് കൂടുതൽ സ്പെഷൽ ബസുകൾ പ്രഖ്യാപിക്കുമെന്ന് കർണാടക ആർടിസി അറിയിച്ചിട്ടുണ്ട്.
മധ്യവേനലവധി കൂടിയായതിനാൽ നിരവധി മലയാളികളാണ് നാട്ടിലേക്ക് പോകുന്നത്. കേരള ആർടിസിയുടെയും കർണാടക ആർടിസിയുടെയും പതിവു ബസുകളിൽ ടിക്കറ്റ് നേരത്തെതന്നെ തീർന്നിരുന്നു. ട്രെയിനുകളിലും ടിക്കറ്റുകൾ കിട്ടാനില്ല. ഈ സാഹചര്യത്തിൽ വളരെ നേരത്തെ തന്നെ കർണാടക ആർടിസി സ്പെഷൽ ബസുകൾ പ്രഖ്യാപിച്ചത് മലയാളികൾക്ക് ആശ്വാസമായി. അതേസമയം, ഒരുമുഴം മുന്നേയെറിഞ്ഞ് കർണാടക ആർടിസി മികച്ച ലാഭം നേടുകയും ചെയ്തു.
കേരളത്തിലേക്കുള്ള യാത്രാത്തിരക്ക് കണക്കിലെടുക്ക് കേരള ആർടിസിയും ഉടൻ സ്പെഷൽ ബസുകൾ പ്രഖ്യാപിക്കും. അതേസമയം, അവധിക്കു ശേഷം തിരികെ ബംഗളൂരുവിലേക്കുള്ള കേരള ആർടിസി ബസുകളിലെ ടിക്കറ്റ് ബുക്കിംഗ് പുരോഗമിക്കുകയാണ്.
പതിവ് ബസുകളിലെ ടിക്കറ്റുകൾ തീർന്ന സാഹചര്യത്തിൽ ഉടൻതന്നെ കേരള ആർടിസി സ്പെഷൽ ബസുകൾ പ്രഖ്യാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.