+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എയ്മ വോയ്സ് കർണാടക ഓഡീഷൻ ഏപ്രിൽ ഒന്നു മുതൽ

ബംഗളൂരു: മറുനാട്ടിലെ മലയാളി ഗായകർക്കായി ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി എയ്മ വോയ്സ് സംസ്ഥാന തല ഒഡിഷനുകൾ ഏപ്രിൽ ഒന്നിന് രാവിലെ ഒന്പതു മുതൽ ബംഗളൂരുവ
എയ്മ വോയ്സ് കർണാടക ഓഡീഷൻ ഏപ്രിൽ ഒന്നു മുതൽ
ബംഗളൂരു: മറുനാട്ടിലെ മലയാളി ഗായകർക്കായി ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി എയ്മ വോയ്സ് സംസ്ഥാന തല ഒഡിഷനുകൾ ഏപ്രിൽ ഒന്നിന് രാവിലെ ഒന്പതു മുതൽ ബംഗളൂരുവിൽ തുടക്കം കുറിക്കും.

ജൂണിയർ (10 മുതൽ 15 വയസു വരെ), സീനിയർ (16 മുതൽ 25 വയസു വരെ), സൂപ്പർ സീനിയർ (26 വയസിനു മുകളിൽ) എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് മത്സരങ്ങൾ.

സംസ്ഥാന തല മത്സരങ്ങളിൽ നിന്നു ഓരോ ഗ്രൂപ്പിൽ നിന്നും നാലു പേർ വീതം മേഖലാതല മത്സരങ്ങൾക്കും മേഖലാതല മത്സരങ്ങളിൽ നിന്ന് ഒരോ ഗ്രൂപ്പിൽ നിന്നും മൂന്നു പേർ വീതം ഗ്രാന്‍റ് ഫിനാലെയിലേക്കും തെരഞ്ഞെടുക്കപ്പെടും.

ഗ്രാന്‍റ് ഫിനാലെയിലെ വിജയികൾക്ക് ഒന്നാം സമ്മാനം ഒരു ലക്ഷം രൂപയും രണ്ടാം സമ്മാനം അന്പതിനായിരം രൂപയും മൂന്നാം സമ്മാനം ഇരുപത്തയ്യായിരം രൂപയും ട്രോഫികളും ആണ് സമ്മാനമായി ലഭിക്കും.

ഓഡിഷനിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ മാർച്ച് 31 നു മുന്പായി എയ്മ വോയ്സ് കോ ഓർഡിനേറ്റർമാരായ വി.ആർ. ബിനു 9986387746, മഞ്ജിത് സുമൻ 8792600668 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

ബംഗളൂരു, തുംകൂർ, മൈസൂർ, മംഗലാപുരം, ബെല്ലാരി തുടങ്ങിയ സ്ഥലങ്ങളിൽ ഓഡീഷനുകളും തുടർന്നു ഫൈനൽ ഏപ്രിലിൽ ബംഗളൂരുവിലും നടക്കും.

വിവരങ്ങൾക്ക്:www.myaima.org