ബംഗളൂരു: കേരളസമാജം പീനിയ സോണ്‍ സംഘടിപ്പിക്കുന്ന ന്ധസ്നേഹ സാന്ത്വനംന്ധ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിന് സമീപമുള്ള ദോസ്തി ഗ്രൗണ്ടിൽ കോണ്‍ഫിഡൻറ് ഗ്രൂപ്പ് ചെയർമാനും സ്ലോവാക്യ റിപ്പബ്ലിക് കോണ്‍സലുമായ ഡോ. സി.ജെ. റോയ് നിർവഹിച്ചു. കേരളസമാജം പീനിയ സോണ്‍ ചെയർമാൻ ജെയ്ജോ ജോസഫ് അധ്യക്ഷത വഹിച്ചു. രാജരാജേശ്വരി നഗർ എംഎൽഎ മുനിരത്ന മുഖ്യാതിഥിയായിരുന്നു. ജാലഹള്ളി അയ്യപ്പ ക്ഷേത്രം പ്രസിഡൻറ് പി.ജി. മുരളീധരൻ, ദീപ്തി വെൽഫെയർ അസോസിയേഷൻ പ്രസിഡൻറ് സി.ഡി. ആൻറണി, കേരളസമാജം ജനറൽസെക്രട്ടറി റജി കുമാർ, കഐൻഇ ട്രസ്റ്റ് പ്രസിഡൻറ് പി. ദിവാകരൻ, കണ്‍വീനർ ഫിലിപ്പ് കെ. ജോർജ്, വിനോദ്, സുശീൽ കുമാർ, ബി.വി. രമേഷ്, പി.പി. ജോസ്, കെ.ആർ. അരുണ്‍, കെ. റോസി, ഗീത ജയൻ തുടങ്ങിയവർ സംബന്ധിച്ചു.
കേരളസമാജം നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പുറത്തിറക്കിയ സമാജത്തിൻറെ രണ്ടാമത്തെ ആംബുലൻസ് എംഎൽഎ മുനിരത്ന ഫ്ലാഗ് ഓഫ് ചെയ്തു. കോണ്‍ഫിഡൻറ് ഗ്രൂപ്പ് ആണ് സമാജത്തിന് ഈ ആംബുലൻസ് സംഭാവന ചെയ്തത്.
സ്നേഹസാന്ത്വനം പരിപാടിയുടെ ഭാഗമായി നിലവിൽ രണ്ട് ഡയാലിസിസ് യൂണിറ്റുകളും ഒരു ആംബുലൻസും ഈസ്റ്റ് സോണിൻറെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.ഈ പദ്ധതിയുടെ ഭാഗമായി കൻറോണ്‍മെൻറ്, കെആർ പുരം, മാഗഡി റോഡ് സോണുകളുടെ നേതൃത്വത്തിൽ പുതിയ ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കുമെന്ന് കേരള സമാജം ഭാരവാഹികൾ അറിയിച്ചു.