+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സിംഗപ്പൂര്‍ കൈരളി കലാനിലയം പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

സിംഗപ്പൂര്‍: കലാരംഗത്ത് കഴിഞ്ഞ ആറു ദശകങ്ങളായി പ്രവര്‍ത്തിക്കുന്ന സിംഗപ്പൂര്‍ കൈരളികലാനിലയം, പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കഴിഞ്ഞയാഴ്ച നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ പതിമൂന്നംഗ മാനേജ്‌മെന്റ് കമ
സിംഗപ്പൂര്‍ കൈരളി കലാനിലയം പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
സിംഗപ്പൂര്‍: കലാരംഗത്ത് കഴിഞ്ഞ ആറു ദശകങ്ങളായി പ്രവര്‍ത്തിക്കുന്ന സിംഗപ്പൂര്‍ കൈരളികലാനിലയം, പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കഴിഞ്ഞയാഴ്ച നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ പതിമൂന്നംഗ മാനേജ്‌മെന്റ് കമ്മറ്റി ചുമതലയേറ്റത്. ജി രാജേഷ് കുമാര്‍ (പ്രസിഡന്റ്), എം.കെ.വി രാജേഷ്, ജിത്തു മോഹന്‍ (വൈസ് പ്രസിഡന്റ്‌സ്), ബേസില്‍ ബേബി (സെക്രട്ടറി), മുരളി (അസോ: സെക്രട്ടറി), സുബ്ബു അയ്യര്‍ (ട്രഷറര്‍), ബിനൂപ് (കള്‍ച്ചറല്‍ സെക്രട്രറി), നിമ മനാഫ് (ലേഡീസ് വിംഗ് ചെയര്‍ പേഴ്‌സണ്‍) എന്നിവര്‍ അടങ്ങുന്നതാണ് പുതിയ കമ്മറ്റി.

കഴിഞ്ഞ രണ്ടു വര്‍ഷത്തെ പൊതുവായ പ്രവര്‍ത്തനങ്ങളെ വാര്‍ഷിക പൊതുയോഗം വിലയിരുത്തുകയുണ്ടായി. കലാസാംസ്‌കാരിക രംഗത്ത് കൈരളി കലാനിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും തൃപ്തികരവുമാണെന്ന് യോഗം നിരീക്ഷിച്ചു. മുന്‍കാലങ്ങളിലേതില്‍ ഉപരിയായി കലാരംഗത്തും മറ്റു പുതിയ മേഖലകളിലും കൈരളിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു പ്രവര്‍ത്തിക്കുമെന്ന് പുതിയ കമ്മറ്റി യോഗത്തില്‍ തീരുമാനിച്ചു.