ബംഗളൂരു: തെരുവുകളിലും ചേരികളിലും അരക്ഷിതരായി കഴിയുന്ന സ്ത്രീകൾക്കായി സുരക്ഷാ ദ്വീപുകൾ എത്തുന്നു. ബിബിഎംപിയും സിറ്റി പോലീസും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ആധുനിക സുരക്ഷാ സംവിധാനങ്ങളോടു കൂടിയ 50 സുരക്ഷാദ്വീപുകളാണ് നഗരത്തിൽ നിർമിക്കുന്നത്. പോലീസിന് ഏറ്റവും കൂടുതൽ പരാതികൾ വന്ന പ്രദേശങ്ങളാണ് ഇതിനായി തെരഞ്ഞെടുക്കുന്നത്.
പാനിക് ബട്ടൺ, സിസിടിവി കാമറ, ലൗഡ് സ്പീക്കർ തുടങ്ങിയ സംവിധാനങ്ങൾ ഓരോ ദ്വീപിലുമുണ്ടാകും. ഇവിടങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ തത്സമയം പോലീസിന്റെ നിരീക്ഷണ കേന്ദ്രത്തിൽ കാണാനാകും. കൂടാതെ ലൗഡ് സ്പീക്കറിലൂടെ നിർദേശങ്ങൾ നല്കാനുമാകും. അടിയന്തര സാഹചര്യങ്ങളിൽ സ്ത്രീകൾക്ക് പാനിക് ബട്ടൺ ഉപയോഗിക്കാം. സമീപത്തുള്ള പോലീസ് വാഹനത്തിലേക്കായിരിക്കും അടിയന്തരസന്ദേശം എത്തുന്നത്.