ബംഗളൂരു: ക്ലാസ് റൂമിലെ സീലിംഗ് തകർന്നുവീണ് അഞ്ചു വിദ്യാർഥികൾക്കു പരിക്ക്. കോലാർ ജില്ലയിലെ മാലൂർ ഗവ. ഫസ്റ്റ് ഗ്രേഡ് കോളജിൽ ഇന്നലെ രാവിലെയാണ് സംഭവം. ബിഎസ്സി ഒന്നാംവർഷ ക്ലാസ് നടക്കുന്നതിനിടെയാണ് സീലിംഗിന്റെ ഒരു ഭാഗം അടർന്നുവീണത്. അരുണാവതി, മമത, ശോഭ, ആഷ, മോനിഷ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ അരുണാവതിയുടെ തലയ്ക്കേറ്റ പരിക്ക് ഗുരുതരമാണ്.
സംഭവം നടക്കുമ്പോൾ 26 വിദ്യാർഥികളാണ് മുറിയിലുണ്ടായിരുന്നത്. കുട്ടികളുടെ പരിക്ക് സാരമുള്ളതല്ലെന്ന് പ്രിൻസിപ്പൽ സി. കേശവ് റെഡ്ഡി അറിയിച്ചു. മൂന്നുവർഷം മാത്രം പഴക്കമുള്ളതാണ് കോളജ് കെട്ടിടം. നിർമാണത്തിലെ കെടുകാര്യസ്ഥതയാണ് അപകടത്തിനു കാരണമെന്നാണ് രക്ഷാകർത്താക്കളുടെ ആരോപണം.