ബംഗളൂരു: കേരളസമാജം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച കാൻസർ കെയർ ഓൺ വീൽസ് എന്ന മൊബൈൽ കാൻസർ നിർണയ ലാബിന്റെ ഉദ്ഘാടനം ഈമാസം 25ന് രാവിലെ 10.30ന് നാഗവാര മാന്യത ടെക്പാർക്കിലുള്ള വൈറ്റ് ഓർക്കിഡ് കൺവൻഷൻ സെന്ററിൽ നടക്കും. കേന്ദ്രമന്ത്രി അനന്ത്കുമാർ, കേരള മന്ത്രി വി.എസ് സുനിൽകുമാർ, ബംഗളൂരു നഗരവികസനമന്ത്രി കെ.ജെ. ജോർജ്, എംഎൽഎ ബസവരാജ്, സിനർജി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സാങ്കി പ്രസാദ്, എംപിയും നടനുമായ ഇന്നസെന്റ്, ബിബിഎംപി കോർപറേറ്റർ പദ്മനാഭ റെഡ്ഡി എന്നിവർ മുഖ്യാതിഥികളായിരിക്കും. പരിപാടിയോടനുബന്ധിച്ച് സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയും ബംഗളൂരു മ്യൂസിക് കഫെയും സംയുക്തമായി അവതരിപ്പിക്കുന്ന സംഗീതപരിപാടിയും അരങ്ങേറും. സൗജന്യ പ്രവേശന പാസുകൾക്കും ഭക്ഷണ കൂപ്പണുകൾക്കും ബന്ധപ്പെടുക, ഫോൺ: 9740202398, 8762385773, 9845022463.