ബംഗളൂരു: മാണ്ഡ്യ രൂപതയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ബംഗളൂരു അഭിഷേകാഗ്നി കണ്വൻഷൻ മാർച്ച് 15 മുതൽ 19 വരെ ധർമാരാം ്രെകെസ്റ്റ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. സേവ്യർ ഖാൻ വട്ടായിലാണ് ധ്യാനം നയിക്കുന്നത്. മാർച്ച് 15ന് ഉച്ചകഴിഞ്ഞ് മൂന്നിന് ദിവ്യബലിയോടെ കണ്വൻഷന് തുടക്കമാകും. തലശേരി അതിരൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്യും. എല്ലാദിവസവും ഉച്ചകഴിഞ്ഞ് മൂന്നു മുതൽ രാത്രി എട്ടുവരെയാണ് കണ്വൻഷൻ.
ധ്യാനദിവസങ്ങളിൽ മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആൻറണി കരിയിൽ സന്നിഹിതനായിരിക്കും. മാണ്ഡ്യ വികാരി ജനറാൾമാരായ മോണ്‍. ജോർജ് ആലുക്ക, റവ.ഡോ. മാത്യു കോയിക്കര സിഎംഐ, ചാൻസലർ ജോമോൻ കോലഞ്ചേരി എന്നിവർ നേതൃത്വം നല്‍കും. രൂപ ഇവാഞ്ചലൈസേഷൻ കമ്മീഷൻ സെക്രട്ടറി ഫാ. ബെന്നി പേങ്ങിപ്പറന്പിൽ, ഫാ. ജോർജ് മൈലാടൂർ, മതബോധന സെക്രട്ടറി ഫാ. സിറിയക്് മഠത്തിൽ സിഎംഐ, കണ്വൻഷൻ കണ്‍വീനർ കെ.പി. ചാക്കപ്പൻ, സെക്രട്ടറി സാബു എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ നടന്നുവരികയാണ്.
എല്ലാ ധ്യാനദിവസങ്ങളിലും കുന്പസാരത്തിനും കൗണ്‍സിലിംഗിനും സൗകര്യമുണ്ടായിരിക്കും. ഇടവകകളിൽ നിന്നും കണ്‍വൻഷനിൽ സംബന്ധിക്കുന്നവർക്കായി പ്രത്യേക വാഹനസൗകര്യം ഏർപ്പെടുത്തുമെന്ന് സംഘാടകർ അറിയിച്ചു.