ബംഗളൂരു: ബംഗളൂരു ക്രിസ്ത്യൻ റൈറ്റേഴ്സ് ഫോറം വർഷംതോറും നല്‍കിവരാറുള്ള മികച്ച സാമൂഹ്യസേവകർക്കുള്ള പുല്ലോക്കാരൻ മാനവസേവാ പുരസ്കാരത്തിന് ആതുരസേവകയായ ഡോ. കാമേശ്വരിദേവി അർഹയായി.
കാൻസർ രോഗികൾക്കുവേണ്ടി ചെയ്യുന്ന നിസ്വാർഥ സേവനം പരിഗണിച്ചാണ് അവാർഡ്. പതിനായിരം രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ഈമാസം ഇന്നു രാവിലെ 11ന് മഡിവാളയിലെ ഹോട്ടൽ സേവറിൽ നടക്കുന്ന ചടങ്ങിൽ സംഘടനയുടെ രക്ഷാധികാരി ഡേവിസ് പുല്ലോക്കാരൻ അവാർഡ് സമ്മാനിക്കും. ഫോറം പ്രസിഡൻറ് ടി.എ. കലിസ്റ്റസ് യോഗത്തിൽ അധ്യക്ഷത വഹിക്കുമെന്ന് സെക്രട്ടറി സി.ഡി. ഗബ്രിയേൽ അറിയിച്ചു.
യെലഹങ്ക സ്വദേശിയായ ഡോ. കാമേശ്വരി ദേവിയെ തേടി നിരവധി പുരസ്കാരങ്ങൾ എത്തിയിട്ടുണ്ട്. കീർത്തിസേവാ പുരസ്കാരം, കീർത്തി മഹിളാസംഘ പുരസ്കാരം, കമ്യൂണിറ്റി സർവീസ് അവാർഡ്, സർവിക്കൽ കാൻസർ സ്കാനിംഗ് അവാർഡ് എന്നിവയാണ് ഡോ. കാമേശ്വരിദേവിക്കു ലഭിച്ച മറ്റു പുരസ്കാരങ്ങൾ.