+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ. ഓസ്‌വാള്‍ഡ് ഗ്രേഷ്യസ് സിബിസിഐ പ്രസിഡന്‍റ്

ബംഗളൂരു: അഖിലേന്ത്യ കത്തോലിക്ക മെത്രാന്‍ സംഘത്തിന്‍റെ (സിബിസിഐ) പ്രസിഡന്‍റായി ബോംബെ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഡോ. ഓസ്‌വാള്‍ഡ് ഗ്രേഷ്യസ് തെരഞ്ഞെടുക്കപ്പെട്ടു. ബംഗളൂരു സെന്‍റ് ജോണ്‍സ് നാഷണല്‍ അക്കാദമ
ഡോ. ഓസ്‌വാള്‍ഡ് ഗ്രേഷ്യസ് സിബിസിഐ പ്രസിഡന്‍റ്
ബംഗളൂരു: അഖിലേന്ത്യ കത്തോലിക്ക മെത്രാന്‍ സംഘത്തിന്‍റെ (സിബിസിഐ) പ്രസിഡന്‍റായി ബോംബെ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ഡോ. ഓസ്‌വാള്‍ഡ് ഗ്രേഷ്യസ് തെരഞ്ഞെടുക്കപ്പെട്ടു. ബംഗളൂരു സെന്‍റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നടന്നുവരുന്ന സിബിസിഐ ദൈ്വവാര്‍ഷിക സമ്മേളനത്തിലാണ് പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുത്തത്. നിലവില്‍ പ്രസിഡന്‍റായിരുന്ന കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ കാലാവധി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് ഡോ. ഓസ്‌വാള്‍ഡ് ഗ്രേഷ്യസ് അധ്യക്ഷനാകുന്നത്. രണ്ടു വര്‍ഷമാണ് കാലാവധി.

സിബിസിഐ പ്രഥമ വൈസ് പ്രസിഡന്‍റായി മലങ്കര കത്തോലിക്ക സഭ മാവേലിക്കര ഭദ്രാസനാധിപന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസും ദ്വിതീയ വൈസ് പ്രസിഡന്‍റായി തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ഞരളക്കാട്ടും തെരഞ്ഞെടുക്കപ്പെട്ടു.