ബംഗളൂരു: ക്രൈസ്റ്റ് അക്കാഡമി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിന്റെയും ക്രൈസ്റ്റ് അക്കാഡമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോയുടെയും ആഭിമുഖ്യത്തിൽ ജേണൽ ഓഫ് ധർമയുടെയും ഗ്ലോബൽഎത്തിക്സ് ഡോട്ട്നെറ്റ് ഇന്ത്യയുടെയും സഹകരണത്തോടെ അദ്വായ 2018 അന്താരാഷ്ട്ര സമ്മേളനം ഈമാസം 18, 19 തീയതികളിൽ സംഘടിപ്പിച്ചു.
64 അതിഥികൾ സമ്മേളനത്തിൽ പങ്കെടുത്തു. ഉദ്ഘാടനസമ്മേളനത്തിൽ ഒറാക്കിൾ കോർപറേഷൻ സീനിയർ ഡയറക്ടർ കെ.കെ. ഡേവിസ് മുഖ്യാതിഥിയായിരുന്നു. കേരള ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ പ്രഫ. രാജൻ ഗുരുക്കൾ മുഖ്യപ്രഭാഷണം നടത്തി. ഫ്ളോറിഡ അറ്റ്ലാന്റിക് യൂണിവേഴ്സിറ്റിയിലെ പ്രഫ. ഡോൺ ആഡംസ് വിശിഷ്ടാതിഥിയായിരുന്നു. ചടങ്ങിൽ റവ.ഡോ. ഡേവിസ് പാണാടൻ രചിച്ച എലമെന്റ്സ് ഓഫ് റിസർച്ച് എന്ന പുസ്തകം പ്രകാശനം ചെയ്തു.
ജെയ്ൻ യൂണിവേഴ്സിറ്റിയിലെ ഡോ. ഡി. യോഗാനന്ദ റാവു, ഡൽഹി യൂണിവേഴ്സിറ്റിയിലെ ഡോ. പ്രവീൺ കുമാർ അൻഷുമാൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിച്ചു. ജനുവരി 19ന് നടന്ന പ്ലീനറി സെഷനിൽ അലാഹാബാദ് ജി.ബി. പന്ത് സോഷ്യൽ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രഫ. ബദ്രി നാരായൺ, ഡോ. അർച്ചന സിംഗ് എന്നിവർ വിഷയാവതരണം നടത്തി. സമ്മേളനത്തോടനുബന്ധിച്ച് പുസ്തകമേളയും സംഘടിപ്പിച്ചിരുന്നു. സമാപന സമ്മേളനത്തിൽ ബാംഗളൂർ യൂണിവേഴ്സിറ്റി ഗാന്ധിയൻ സ്റ്റഡീസ് സെന്റർ ഡയറക്ടർ ഡോ. നടരാജ് ഹുളിയാർ മുഖ്യാതിഥിയായിരുന്നു.