+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മത്തിക്കരെ ഫൊറോനാ ദേവാലയത്തിൽ തിരുനാൾ ഇന്ന്

ബംഗളൂരു: മത്തിക്കരെ സെന്‍റ് സെബാസ്റ്റ്യൻസ് ഫൊറോനാ ദേവാലയത്തിൽ തിരുനാളിന് തുടക്കമായി. ഇന്നലെ രാവിലെ 6.30ന് ദിവ്യബലിയും തുടർന്ന് ഭവനങ്ങളിലേക്കുള്ള അമ്പെടുക്കലും നടന്നു. വൈകുന്നേരം 5.30ന് ദിവ്യബലിക്കും ന
മത്തിക്കരെ ഫൊറോനാ ദേവാലയത്തിൽ തിരുനാൾ ഇന്ന്
ബംഗളൂരു: മത്തിക്കരെ സെന്‍റ് സെബാസ്റ്റ്യൻസ് ഫൊറോനാ ദേവാലയത്തിൽ തിരുനാളിന് തുടക്കമായി. ഇന്നലെ രാവിലെ 6.30ന് ദിവ്യബലിയും തുടർന്ന് ഭവനങ്ങളിലേക്കുള്ള അമ്പെടുക്കലും നടന്നു. വൈകുന്നേരം 5.30ന് ദിവ്യബലിക്കും നൊവേനയ്ക്കും ലദീഞ്ഞിനും കല്യാൺ രൂപതാ വൈദികൻ ഫാ. ജോസഫ് ചാലിശേരി മുഖ്യകാർമികത്വം വഹിച്ചു.

പ്രധാന തിരുനാൾ ദിനമായ ഇന്ന് രാവിലെ 6.30നും 8.30നും ദിവ്യബലി നടക്കും. രാവിലെ. 7.30 മുതൽ ഭവനങ്ങളിലേക്ക് അമ്പെടുക്കൽ. ദേവാലയാങ്കണത്തിലും അമ്പെടുക്കാൻ സൗകര്യമുണ്ടാകും. വൈകുന്നേരം നാലിന് ആഘോഷമായ നഗരംചുറ്റി പ്രദക്ഷിണം. ആറിന് ആഘോഷമായ തിരുനാൾ ദിവ്യബലിയിൽ മാണ്ഡ്യ രൂപതാധ്യക്ഷൻ മാർ ആന്‍റണി കരിയിൽ മുഖ്യകാർമികത്വം വഹിച്ച് സന്ദേശം നല്കും. ദിവ്യബലിക്കു ശേഷം ബാൻഡ് മേളവും ആകാശവിസ്മയവും അരങ്ങേറും. 22ന് രാവിലെ 6.30ന് ഇടവകയിലെ മരിച്ചവരുടെ ഓർമപുതുക്കലും സിമിത്തേരി സന്ദർശനവും തുടർന്ന് കൊടിയിറക്കലും നടക്കുമെന്ന് വികാരി ഫാ. മാത്യു പനയ്ക്കക്കുഴി സിഎംഎഫ്, സഹവികാരി ഫാ. തോമസ് മഞ്ഞളി സിഎംഎഫ് എന്നിവർ അറിയിച്ചു.