ബംഗളൂരു: സർജാപുര ആർട്ട്കേവ് ഗാലറിയിൽ പുതുതായി ആരംഭിച്ച പുസ്തകശാലയുടെ ഉദ്ഘാടനം ജനുവരി ആറിന് ഉച്ചകഴിഞ്ഞ് രണ്ടിന് സംവിധായകൻ എം.എസ്. സത്യു നിർവഹിച്ചു.
മലയാളം, ഇംഗ്ലീഷ്, കന്നഡ, ഹിന്ദി, തമിഴ് ഭാഷകളിലെ ഗ്രന്ഥങ്ങൾ ഉൾപ്പെടുന്ന പുസ്തകശാലയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രശസ്ത സാഹിത്യകാരനും വാഗ്മിയുമായ സുനിൽ പി. ഇളയിടം പ്രഭാഷണം നടത്തി.
സാഹിത്യത്തിന്റെ നൈതിക വാഗ്ദാനങ്ങൾ എന്നതായിരുന്നു വിഷയം. പരിപാടിയോടനുബന്ധിച്ച് ചിത്രപ്രദർശനവും നടന്നു.