ബംഗളൂരു: ഉദ്യാനനഗരിയിൽ വർണലോകമൊരുക്കി ചിത്രസന്തേയ്ക്ക് ഞായറാഴ്ച കുമാരകൃപ റോഡിൽ തുടക്കമായി. കർണാടക ചിത്രകലാപരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയിൽ രാജ്യത്തെ 2500ഓളം കലാകാര·ാർ പങ്കെടുക്കും. ബംഗളൂരു ചിത്രസന്തേയുടെ പതിനഞ്ചാം പതിപ്പിനാണ്് തിരിതെളിഞ്ഞത്. പരിസ്ഥിതി ദുരന്തവും കാലാവസ്ഥാ വ്യതിയാനവും എന്നതാണ് ഇത്തവണത്തെ ചിത്രസന്തേയുടെ പ്രധാന വിഷയം. ഈ വിഷയം സംബന്ധിച്ച് ചിത്രപ്രദർശനവും ഹ്രസ്വചിത്രപ്രദർശനവും പരിപാടിയിൽ ഒരുക്കിയിട്ടുണ്ട്.
രാജ്യത്തെ അറിയപ്പെടുന്നവരും അല്ലാത്തവരുമായ ചിത്രകാര·ാർക്ക് തങ്ങളുടെ കലാസൃഷ്ടികൾ പ്രദർശിപ്പിക്കാനും ആസ്വാദകരോടു സംവദിക്കാനും ചിത്രങ്ങൾ അവർക്ക് നേരിട്ടു വിൽക്കാനുള്ള അവസരമാണ് ചിത്രസന്തേ ഒരുക്കുന്നത്. നൂറു രൂപ മുതൽ ഒരുലക്ഷം രൂപ വരെ വിലവരുന്ന ചിത്രങ്ങൾ സന്തേയിലുണ്ടാകും.
ചിത്രങ്ങൾ കൂടാതെ കേന്ദ്ര ലളിതകലാ അക്കാദമിയുടേതടക്കം 1,500ഓളം സ്റ്റാളുകളും ചിത്രസന്തേയിലുണ്ടാകും. ഇത്തവണ ഫൈൻ ആർട്സ് കോളജുകളിലെ വിദ്യാർഥികൾക്കും ഭിന്നശേഷിക്കാർക്കും സ്റ്റാളുകൾ അനുവദിച്ചിട്ടുണ്ട്.