ബംഗളൂരു: അൾസൂർ ലൂർദ്മാതാ ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ 12 മുതൽ 14 വരെ തീയതികളിൽ ആഘോഷിക്കും. ജനുവരി 12ന് വൈകുന്നേരം ആറിന് ദിവ്യബലി. തുടർന്ന് വികാരി ഫാ. നോർമൻ ബർണാഡ് തിരുനാളിന് കൊടിയേറ്റും. തുടർന്ന് അരിവിതരണം നടക്കും. 13ന് രാവിലെ എട്ടു മുതൽ ഇടവകാംഗങ്ങളുടെ ഭവനങ്ങളിൽ അന്പെഴുന്നള്ളിച്ച് പ്രാർഥന നടത്തും.
പ്രധാന തിരുനാൾ ദിവസമായ 14ന് വൈകുന്നേരം അഞ്ചിന് ആഘോഷമായ തിരുനാൾ ദിവ്യബലിയിൽ ഫാ. ജസ്റ്റിൻ പുന്നശേരി മുഖ്യകാർമികത്വം വഹിച്ചു സന്ദേശം നൽകും. തുടർന്ന് അൾസൂർ നഗരം ചുറ്റി ആഘോഷമായ പ്രദക്ഷിണം, ലദീഞ്ഞ് എന്നിവയും നടക്കും. തുടർന്ന് കരിമരുന്ന് കലാപ്രകടനം അരങ്ങേറും. തിരുനാളിനോടനുബന്ധിച്ച് വനിതാ വിംഗിന്റെ നേതൃത്വത്തിൽ ഭക്ഷണ സ്റ്റാൾ ഒരുക്കിയിട്ടുണ്ട്. വിശ്വാസികളുടെ സൗകര്യാർഥം ദേവാലയത്തിൽ അന്പെടുത്തുവയ്ക്കാൻ സൗകര്യമുണ്ടായിരിക്കും.