ബംഗളൂരു: മൈസൂരു- ബംഗളൂരു റൂട്ടിൽ കർണാടക ആർടിസിയുടെ വൈദ്യുത ബസുകൾ എത്തുന്നു. ഇതിനായി 50 ബസുകൾ വാങ്ങാനാണ് തീരുമാനം. ഒരു തവണ ചാർജ് ചെയ്താൽ 200 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന വൈദ്യുത ബസുകളാണ് നിരത്തിലെത്തുന്നത്. ബസുകൾ വാങ്ങുന്നതു സംബന്ധിച്ച് വിവിധ ചൈനീസ് കമ്പനികളുമായി ചർച്ചനടത്തിവരികയാണെന്ന് കർണാടക ആർടിസി എംഡി എസ്.ആർ. ഉമാശങ്കർ അറിയിച്ചു.
മൈസൂരുവിൽനിന്നു തുമകുരു, ഹാസൻ, കോലാർ എന്നിവിടങ്ങളിലേക്കും ഇലക്ട്രിക് ബസുകൾ സർവീസ് നടത്താൻ പദ്ധതിയുണ്ട്. മൈസൂരുവിനുള്ളിലും വൈദ്യുത ബസുകൾ സർവീസ് നടത്തുമെന്നും ഉമാശങ്കർ പറഞ്ഞു.
മൈസൂരുവിൽനിന്നു തുമകുരു, ഹാസൻ, കോലാർ എന്നിവിടങ്ങളിലേക്കും ഇലക്ട്രിക് ബസുകൾ സർവീസ് നടത്താൻ പദ്ധതിയുണ്ട്. മൈസൂരുവിനുള്ളിലും വൈദ്യുത ബസുകൾ സർവീസ് നടത്തുമെന്നും ഉമാശങ്കർ പറഞ്ഞു.