ബംഗളൂരു: ബംഗളൂരു മലയാളി ഫോറത്തിൻറെ വാർഷിക ജനറൽ ബോഡി യോഗവും തെരഞ്ഞെടുപ്പും ഓഡിറ്റർ റിപ്പോർട്ട് അവതരണവും ജെപി നഗർ തേർഡ് ഫേസിലുള്ള രമണ മഹർഷി അന്ധവിദ്യാലയത്തിൽ നടന്നു. അഡ്വ. മെൻറോ ഐസക് അധ്യക്ഷത വഹിച്ചു. റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ് ഫോറം വൈസ് പ്രസിഡൻറ് മണികണ്ഠൻ മുഖ്യാതിഥിയായിരുന്നു. പി.ജെ. ജോജോ, മധു കലമാനൂർ, ഷിബു ശിവദാസ്, സൈമണ്‍ തലക്കോടൻ, അഡ്വ. പി.എം. ജേക്കബ്, ഷാജി ആർ. പിള്ള, ബെന്നി സെബാസ്റ്റ്യൻ, പ്രഫ. ബീന തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ പതിനേഴംഗ മാനേജിംഗ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.