ബംഗളൂരു: ശ്രീനാരായണഗുരു ധർമപ്രേരണ ചാരിറ്റബിൾ ട്രസ്റ്റിൻറെ ആഭിമുഖ്യത്തിൽ ശ്രീനാരായണീയകുടുംബസംഗമവും ഗുരുപൂജയും മത്തിക്കരെ എംഎസ്ആർ നഗറിൽ കെ. വാസുവിന്റെ വസതിയിൽ നടന്നു. ഗുരുദേവകൃതികളുടെ പഠനം, ഭജന, അഷ്ടോത്തരനാമപുഷ്പാർച്ചന മുതലായ കാര്യക്രമങ്ങളോടെ നടന്ന ഗുരുപൂജയ്ക്ക് സെക്രട്ടറി പി.എ. കുമാരൻ നേതൃത്വം നൽകി.