ബംഗളൂരു: ക്രിസ്മസ്, പുതുവത്സര അവധിയോടനുബന്ധിച്ച് കർണാടക ആർടിസി കേരളത്തിലേക്ക് നാലു സ്പെഷൽ ബസുകൾ കൂടി പ്രഖ്യാപിച്ചു. തൃശൂരിലേക്ക് രണ്ടും കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് ഓരോ ബസുകളും വീതമാണ് പുതുതായി പ്രഖ്യാപിച്ചത്. ഇതോടെ അവധിക്ക് കർണാടക ആർടിസി കേരളത്തിലേക്ക് നടത്തുന്ന സ്പെഷൽ സർവീസുകളുടെ എണ്ണം 92 ആയി.
മൈസൂരുവിൽ നിന്നു നടത്തുന്ന 10 സ്പെഷൽ ബസുകൾ ഉൾപ്പെടെയാണിത്. ഈ ബസുകളിൽ ബുക്കിംഗ് ആരംഭിച്ചു. കേരളത്തിലേക്ക് യാത്രാത്തിരക്ക് കൂടിയ സാഹചര്യത്തിലാണ് കൂടുതൽ ബസുകൾ പ്രഖ്യാപിക്കാൻ കർണാടക ആർടിസി തീരുമാനിച്ചത്. കഴിഞ്ഞ തവണ കേരളത്തിലേക്ക് 58 ബസുകളാണ് കർണാടക ആർടിസി നടത്തിയത്. ഇത്തവണ കൂടുതൽ ബസുകൾ പ്രഖ്യാപിച്ചത് മലയാളി യാത്രികർക്ക് ഏറെ ആശ്വാസമാകും.
കേരളത്തിലേക്ക് യാത്രാത്തിരക്ക് കൂടുതലുള്ള 21 മുതൽ ജനുവരി രണ്ടു വരെ തീയതികളിലാണ് സ്പെഷൽ ബസുകൾ സർവീസ് നടത്തുന്നത്. തിരക്ക് അനുസരിച്ച് കൂടുതൽ ബസുകൾ പ്രഖ്യാപിക്കുമെന്നാണ് കർണാടക ആർടിസി അധികൃതർ അറിയിച്ചത്.
മൈസൂരുവിൽ നിന്ന് 21, 22, 23, 24 തീയതികളിലാണ് കേരളത്തിലേക്ക് സ്പെഷൽ ബസുകൾ സർവീസ് നടത്തുന്നത്. ഇത്തവണ ഡിസംബർ 31 വരെ എല്ലാ ദിവസവും മൂന്നാറിലേക്കും കുമളിയിലേക്കും ഓരോ പ്രത്യേക സർവീസുകളും നടത്തുന്നുണ്ട്. അവധിക്കു ശേഷം തിരികെ ബംഗളൂരുവിലേക്കും സ്പെഷൽ ബസുകൾ സർവീസ് നടത്തും. 25, 26, ജനുവരി ഒന്ന് തീയതികളിലായി 26 സ്പെഷൽ ബസുകളാണ് ബംഗളൂരുവിലേക്ക് നടത്തുന്നത്. മണ്ഡലകാലത്തോടനുബന്ധിച്ച് പമ്പയിലേക്കും കർണാടക ആർടിസി സ്പെഷൽ സർവീസുകൾ നടത്തുന്നുണ്ട്.
കേരളത്തിൽ നിന്നുള്ള കർണാടക ആർടിസി സ്പെഷൽ ബസുകളുടെ സമയക്രമം: ഡിസംബർ 25ന് രാത്രി 9.18ന് എറണാകുളം- ബംഗളൂരു വോൾവോ, രാത്രി 9.12നും 9.24നും തൃശൂർ- ബംഗളൂരു വോൾവോ, വൈകുന്നേരം അഞ്ചിനും 6.18നും കോട്ടയം- ബംഗളൂരു വോൾവോ,രാത്രി 9.40നും 9.49നും പാലക്കാട്- ബംഗളൂരു വോൾവോ, രാത്രി 10.08ന് കോഴിക്കോട് വോൾവോ, രാത്രി 9.14നും 9.18നും കോഴിക്കോട് രാജഹംസ, രാത്രി 10.08ന് കണ്ണൂർ വോൾവോ, രാത്രി 9.20ന് കണ്ണൂർ രാജഹംസ, ഡിസംബർ 26ന് രാത്രി 9.10ന് എറണാകുളം വോൾവോ, രാത്രി 9.28ന് തൃശൂർ വോൾവോ, വൈകുന്നേരം 6.24ന് കോട്ടയം വോൾവോ, രാത്രി 9.49ന് പാലക്കാട് വോൾവോ, ജനുവരി ഒന്നിന് രാത്രി 8.48നും 9.12നും 6.10നും എറണാകുളം വോൾവോ, രാത്രി 9.32നും 9.38നും തൃശൂർ വോൾവോ, വൈകുന്നേരം 5.58നും 6.08നും 6.12നും കോട്ടയം വോൾവോ, രാത്രി 9.50നും 9.52നും പാലക്കാട് വോൾവോ.